ഫോമാ സെന്‍ട്രല്‍ റീജിയണ്‍ കലാമേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


MAY 12, 2022, 8:07 AM IST

റോയി മുളകുന്നം

2022 മെയ് 28 ന് ഡെസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചുനടത്തപ്പെടുന്ന ഫോമാ സെന്‍ട്രല്‍ റീജിയണിന്റെ നേതൃത്വത്തിലുള്ള കലാമേള (യൂത്ത് ഫെസ്റ്റിവല്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

റീജിയണല്‍ കള്‍ച്ചറല്‍ കമ്മറ്റി ചെയര്‍മാന്‍ രഞ്ജന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

സന്തോഷ് കാട്ടുകാരന്‍ കോ ചെയര്‍  ജോര്‍ജ് മാത്യു, ജിതേഷ് ചുങ്കത്ത്, ജോസി കുരിശുങ്കല്‍ , ആല്‍വിന്‍ ഷുക്കൂര്‍, ഡോ. സിബിള്‍ ഫിലിപ്പ്, ആഷ്‌ലി ജോര്‍ജ് എന്നിവര്‍ കമ്മറ്റി അംഗങ്ങളായും റീജിയണല്‍ വൈസ് പ്രസിഡന്റ് ജോണ്‍ പട്ടപതി, ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, വനിത പ്രതിനിധി ജൂബി വള്ളിക്കളം, നാഷണല്‍ കമ്മറ്റി അംഗങ്ങളായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആന്റോ കവലയ്ക്കല്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായും വിപുലമായ കമ്മിറ്റികള്‍പ്രവര്‍ത്തിച്ചു വരുന്നു.

റീജിയണല്‍ തലത്തില്‍ വിജയികളാകുന്ന കലാപ്രതിഭകള്‍ക്ക് ഫോമാ കണ്‍കൂണ്‍ കണ്‍വണ്‍ഷന്‍ ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കുന്നതിന് അവസരമുണ്ടായിരിക്കുന്നതാണ്.

മത്സര വിഭാഗത്തിലുള്ള ഐറ്റങ്ങള്‍, നിയമങ്ങള്‍, രജിസ്‌ടേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവയ്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.

ജോണ്‍ പട്ടപതി - 847 312 7152രെജ്ഞന്‍ എബ്രാഹം - 847 287 0661സന്തോഷ് കാട്ടുകാരന്‍ - 773 469 5048ജിതേഷ് ചുങ്കത്ത് - 224 522 9157ഡോ. സിബിള്‍ ഫിലിപ്പ് - 630 697 2241