സംസ്ഥാനത്ത് നാല് കോവിഡ് മരണം കൂടി


AUGUST 1, 2020, 1:42 PM IST

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളെജില്‍ വച്ചായിരുന്നു അന്ത്യം.

29 നാണ് കോയാമുവിനെ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് പ്ലാസ്മ തെറാപ്പിക്കും വിധേയനാക്കിയിരുന്നു. കോയാമുവിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം വെള്ളിയാഴ്ച മരിച്ച രണ്ട് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80) സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസി (80) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൊടുപുഴയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയായ അജിതനും വെള്ളിയാഴ്ച മരിച്ചു.

Other News