പതിനാലുകാരന്റെ ഇടിയേറ്റ് സെക്യൂരിറ്റി ഗാര്‍ഡിന് ദാരുണാന്ത്യം


APRIL 5, 2021, 10:02 PM IST

ഫ്‌ളോറിഡ: യുനൈറ്റഡ് മെത്തഡിസ്റ്റ് ചില്‍ഡ്രന്‍ ഹോമില്‍ കഴിഞ്ഞിരുന്ന പതിനാലുകാരന്റെ ഇടിയേറ്റ് സുരക്ഷാ ഗാര്‍ഡ് കൊല്ല്‌പെട്ടു. ക്യാമ്പസിനു വെളിയില്‍ പതിനാലുകാരനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പിടികൂടി മുറിയിലേക്ക് തിരിച്ചു കൊണ്ടുപോയ മൈക്കിള്‍ എല്ലിസ് എന്ന അന്‍പത്തിയഞ്ചുകാരന്‍ ഗാര്‍ഡാണ് കൊല്ലപ്പെട്ടത്. പതിനാലുകാരന്റെ മുഷ്ടി ചുരുട്ടിയുള്ള ഇടിയേറ്റാണ് ഗാര്‍ഡ് മരിച്ചത്. 

മുറിയില്‍ തിരിച്ചെത്തിയ പതിനാലുകാരന്‍ ഗാര്‍ഡിന്റെ തലയില്‍ നിരവധി തവണ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ എല്ലിസിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

യൂണിഫോമിലുള്ള ഓഫിസറെ ആക്രമിച്ചതിന് പതിനാലുകാരന്റെ പേരില്‍ പൊലീസ് കേസെടുത്തു.