പാടും പാതിരിയുടെ കച്ചേരി ജൂലൈ 31 ന് ഷിക്കാഗോയില്‍


JULY 27, 2022, 9:13 AM IST

ഷിക്കാഗോ:  അമേരിക്കയില്‍   സന്ദര്‍ശനം നടത്തുന്ന  പ്രശസ്ത കര്‍ണാടിക് സംഗീത വിദഗ്ധന്‍ ''പാടും പാതിരി'' എന്നറിയപ്പെടുന്ന റവ. ഡോ പോള്‍ പൂവത്തിങ്കല്‍ നയിക്കുന്ന സംഗീത കച്ചേരി ജൂലൈ 31 ഞായറാഴ്ച വൈകുന്നേരം 5:30 ന് ഷിക്കാഗോ ബെല്‍വുഡ് മാര്‍ തോമാശ്ലീഹാ കത്തീഡ്രല്‍ ഹാളില്‍ നടക്കും.

ഷിക്കാഗോ രൂപതയുടെ നിയുക്ത ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട് പരിപാടി ഉല്‍ഘാടനം ചെയ്യും. അതിഥികളെ സ്വാഗതം ചെയ്ത്‌കൊണ്ടുള്ള കുട്ടികളുടെ സംഘനൃത്തത്തിന് ശേഷം കച്ചേരി ആരംഭിക്കും.

ഈ ഫണ്ട് റേസിങ് ഡിന്നര്‍ പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന്  ഫാ പോള്‍ അറിയിച്ചു. തൃശ്ശൂരില്‍ ഫാ പോള്‍ ആരംഭിക്കുന്ന ആരംഭിക്കുന്ന ഗാനാശ്രമത്തിനുവേണ്ടി  സംഭാവനകള്‍ തദവസരത്തില്‍ സ്വീകരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:

+1 (773) 6202484.-തോമസ് ഡിക്രൂസ്