ഫോർട്ട്‌വർത്ത് ചർച്ച് ഷൂട്ടിംഗ് - തോക്കുധാരി ഉൾപ്പെടെ മൂന്നു മരണം


DECEMBER 30, 2019, 7:17 PM IST

    ഫോർട്ട്‌വർത്ത് (ടെക്‌സസ്): ഡിസം. 29 ഞായറാഴ്ച രാവിലെ 11.30ന് വൈറ്റ് സെറ്റിൽമെന്റ് ഫ്രീവേയിലുള്ള ചർച്ച് ഓഫ് ക്രൈസ്റ്റിൽ ഉണ്ടായ വെടിവെപ്പിൽ തോക്ക്ധാരി ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു. പള്ളിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് സന്ദർഭോചിതമായി ഇടപെടുകയും അക്രമിയെ വെടിവെച്ചു വീഴ്ത്തുകയും ചെയ്തില്ലായിരുന്നുവെങ്കിൽ മരണ സംഖ്യ ഉയരുമായിരുന്നുവെന്ന് വൈറ്റ് സെറ്റിൽമെന്റ് പൊലീസ് ചീഫ് ജെ.പി.ബിവറിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു.    ഞായറാഴ്ച രാവിലെ ആരാധനയ്ക്കായി നിരവധി വിശ്വാസികൾ എത്തിയിരുന്നു. ചർച്ചിന്റെ പിൻനിരയിൽ നീളമുള്ള കറുത്ത കോട്ട് ധരിച്ച് ഇരുന്നിരുന്ന ഒരാൾ അവിടെ നിന്നും എഴുന്നേറ്റ് സമീപത്തുണ്ടായിരുന്ന ആൾക്ക് നേരെ വെടിയുതിർക്കുകകയായിരുന്നു. രണ്ടാമതും വെടിയുതിർത്ത് കഴിയുന്നതിന് മുമ്പ് സെക്യൂരിറ്റി ജീവനക്കാരന്റെ തോക്കിൽ നിന്നും പാഞ്ഞ വെടിയുണ്ട അക്രമിയുടെ ജീവനെടുത്തു. ഒരാൾ സംഭവ സ്ഥലത്തു വെച്ചും മറ്റു രണ്ടുപേർ പിന്നീടുമാണ് മരിച്ചത്. മരിച്ചവരെക്കുറിച്ചോ, അക്രമിയെ കുറിച്ചോ പൊലീസ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.    2017 നവം. 5 ടെക്സ്സസിലെ സതർലാന്റ് സ്പ്രിംഗങ്ങ് ഫസ്റ്റ്  ബാപ്റ്റിസ്റ്റ് ചർച്ചിൽ 26 വയസ്സുകാരൻ 26 പേരെ വെടിവെച്ചു കൊല്ലുകയും 20 പേർക്ക് ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്തതായിരുന്നു യു.എസ്. ചരിത്രത്തിലെ ഏറ്റവും വലിയ ചർച്ച് വെടിവെപ്പ്.പി.പി. ചെറിയാൻ

Other News