മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊറോണ സ്ഥിരീകരിച്ചു 


OCTOBER 16, 2020, 11:12 PM IST

ന്യു ഡൽഹി: രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് അംഗവുമായ ഗുലാം നബി ആസാദിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

തനിക്ക് കൊറോണ സ്ഥിരീകരിച്ചെന്നും സ്വയം നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ പ്രോട്ടോകോൾ പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ അഭ്യർത്ഥിച്ചു.

Other News