ഹരിവരാസനം, പ്രഭും പ്രാണനാഥം ലിറിക്കല്‍ വീഡിയോ പ്രകാശനം പതിനാലിന് 


JANUARY 11, 2021, 8:23 PM IST

പ്രൊജക്റ്റ് സെല്‍ഫ് യു എസ് എയും പ്രൊജക്റ്റ് സെല്‍ഫ് ഭാരതും സംയുക്തമായി ആഗോളതലത്തില്‍ സംഘടിപ്പിച്ച  കോണ്‍ക്ലേവില്‍ ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രശസ്ത ഗായകനും സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ സ്ഥാപകനുമായ കെ ഐ അലക്‌സാണ്ടര്‍ ആലപിച്ച രണ്ടു ഗാനങ്ങള്‍ ഏറെ ജനശ്രദ്ധ നേടുകയുണ്ടായി.

ഡോ. കെ ജെ യേശുദാസ് അനശ്വരമാക്കിയ മ'ഹരിവരാസനം' എന്ന അയ്യപ്പന്റെ സുപ്രസിദ്ധ ഉറക്കുപാട്ടും എസ് പി ബാലസുബ്രഹ്മണ്യന്‍ പാടി പ്രസിദ്ധമാക്കിയ  മോഹന രാഗത്തിലുള്ള 'പ്രഭും പ്രാണനാഥം' എന്ന് തുടങ്ങുന്ന ശിവാഷ്ടകമാണ് കെ ഐ അലക്‌സാണ്ടര്‍  ആലപിച്ചത്.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ചു കൊണ്ട് സ്പര്‍ശിച്ച ഈ ഗാനങ്ങളെ കൂടുതല്‍ ഭക്തരിലേക്കും സംഗീതാസ്വാദകരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി ഈ പാട്ടുകളുടെ ലിറിക്കല്‍ വീഡിയോയുടെ പ്രകാശനകര്‍മം ആചാര്യ വിവേകും ഡോ. വിക്രാന്ത് സിങ്ങും ജനുവരി 14ന് മകരസംക്രാന്തി ദിനത്തില്‍ നിര്‍വഹിക്കും.

Other News