ഡാളസ്: ശക്തമായ മഴയിലും കാറ്റിലും വടക്കന്‍ ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്ത്, ഇര്‍വിംഗ് മേഖലയിലെ വൈദ്യുതി വിതരണം തടസ്സെപ്പെട്ടു.
ശക്തമായ കൊടുങ്കാറ്റില്‍ റോഡില്‍ വെള്ളപ്പൊക്കമുണ്ടായി. ആലിപ്പഴവും ശക്തമായ കാറ്റും ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ ജനജീവിതം സ്തംഭിപ്പിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വടക്കന്‍ ടെക്‌സാസിലൂടെ നീങ്ങിയ ശക്തമായ കൊടുങ്കാറ്റ് അസാധാരണമായ തണുത്ത കാലാവസ്ഥയാണ് പ്രദേശത്തേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റ് വടക്കന്‍ ടെക്സസിന്റെ കിഴക്കും തെക്കുകിഴക്കും ഭാഗത്തേക്ക് നീങ്ങുന്നതിനാല്‍ ഡാളസ് കൗണ്ടിയുടെ ചില ഭാഗങ്ങളില്‍ അരമണിക്കൂറോളം ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. ഡാലസ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോ ഏരിയയിലുടനീളം സൈറണുകള്‍ സജീവമാക്കിയിരുന്നു.
നാഷണല്‍ വെതര്‍ സര്‍വീസ് ഡാലസ്, ടാറന്റ് കൗണ്ടികളിലെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയില്‍ മഴയും ആലിപ്പഴവും പെയ്തതിനാല്‍ അന്തര്‍സംസ്ഥാന റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതായി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ കാണിക്കുന്നു.
ഫോര്‍ട്ട് വര്‍ത്ത്, നോര്‍ത്ത് റിച്ച്ലാന്‍ഡ് ഹില്‍സ് എന്നിവിടങ്ങളിലെ റോഡുകള്‍ വെള്ളത്തിനടിയിലായതായി നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
വടക്കന്‍ ടെക്സാസിലൂടെ ഒന്നിലധികം കൊടുങ്കാറ്റുകള്‍ നീങ്ങി. മൂന്ന് ഇഞ്ച് വരെ അളവിലുള്ള ആലിപ്പഴം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഫോര്‍ട്ട് വര്‍ത്തിന്റെ കാലാവസ്ഥാ നിരീക്ഷകനായ മോണിക്ക് സെല്ലേഴ്സ് പറഞ്ഞു
പ്രീ-ഓണ്‍ഡ് ആഡംബര വാഹനങ്ങള്‍ വില്‍ക്കുന്ന ഇര്‍വിംഗിലെ ഡാളസിലെ ഓട്ടോകള്‍ക്ക് കൊടുങ്കാറ്റില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു.
ഫാര്‍ നോര്‍ത്ത് ഡാളസിലും ഓള്‍ഡ് ഈസ്റ്റ് ഡാളസിലും വ്യാഴാഴ്ചത്തെ കൊടുങ്കാറ്റില്‍ രണ്ട് തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇടിമിന്നലാണ് തീപിടിത്തത്തിന് കാരണമെന്ന് പരിസരവാസികള്‍ പറഞ്ഞു.
ടാരന്റ് കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മെഡ്സ്റ്റാര്‍, രണ്ട് റോള്‍ഓവറുകള്‍ ഉള്‍പ്പെടെ 13 കാര്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊടുങ്കാറ്റിനിടെ ഉണ്ടായ അപകടങ്ങളില്‍ അഞ്ച് പേരെ ജീവനക്കാര്‍ പ്രദേശത്തെ ആശുപത്രികളില്‍ എത്തിച്ചതായി മെഡ്സ്റ്റാര്‍ വക്താവ് മാറ്റ് സവാഡ്സ്‌കി പറഞ്ഞു.
- പി പി ചെറിയാന്‍