ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷിക കണ്‍വെന്‍ഷന്‍ 23, 24, 25 തിയ്യതികളില്‍


SEPTEMBER 18, 2022, 5:59 AM IST

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 23, 24, 25 തിയ്യതികളില്‍ നടത്തും. പ്രസിദ്ധ സുവിശേഷ പ്രസംഗകന്‍ പാസ്റ്റര്‍ റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റര്‍ സാം തോമസ് (ഡാളസ്) എന്നിവര്‍ തിരുവചന പ്രഘോഷണം നടത്തും. ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാ ഹാളില്‍ വച്ചാണ്കണ്‍വെന്‍ഷന്‍ യോഗങ്ങള്‍  നടക്കുന്നത്.

എല്ലാ യോഗങ്ങളിലും പാസ്റ്റര്‍ റെജി ശാസ്താംകോട്ട മലയാളത്തില്‍ പ്രസംഗിക്കും. ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയും നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍ സാം തോമസ് ഇംഗ്ലീഷിലും പ്രസംഗിക്കും. ബ്രദര്‍ സാംസണ്‍ ചെങ്ങന്നൂരും ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് ക്വയറും ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ മാത്യു കെ ഫിലിപ്പ്  281 736 6008.  

- ജീമോന്‍ റാന്നി