ഇന്ത്യൻ അമേരിക്കൻ സെനറ്റിൽ വെർജിനിയ സ്‌റ്റേറ്റ് ട്രഷറർ


DECEMBER 8, 2019, 8:19 PM IST

വെർജീനിയ: 2019 ൽ വെർജീനിയ സ്‌റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ സെനറ്റർ ഗസാല ഹഷ്മിയെ (ഡമോക്രാറ്റ) വെർജിനിയ സ്‌റ്റേറ്റ് സെനറ്റ് ട്രഷററായി തിരഞ്ഞെടുത്തു.    2020-2024 കാലഘട്ടത്തിലേക്കാണ് ഇവരെ  ട്രഷററായി തിരഞ്ഞടുത്തിരിക്കുന്നത്.10-ാം സെനറ്റ് ഡിസ്ട്രിക്റ്റിൽ നിന്നും 2019 ലാണ് ഇവർ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.    വെർജിനിയ സ്റ്റേറ്റ് സെനറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുസ്ലിം് വനിതാ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.    നവം. 5 ന് നടന്ന  തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്ലെൻ സ്റ്റുവർട്ടിനെ വൻ ഭൂരിപക്ഷത്തോടെയാണ് ഹഷ്മി പരാജയപ്പെടുത്തിയത്.    ഹൈദരാബാദിൽ ജനിച്ച ഇവർ 50 വർഷം മുമ്പാണ് യു.എസിലേക്ക് കുടിയേറിയത്.    ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് റിച്ചമോണിലെ റയ്‌നോൾഡ് കമ്മ്യൂണിറ്റ് കോളേജ് അദ്ധ്യാപികയായിരുന്നു.    ഡമോക്രാറ്റിക് പാർട്ടിയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സെനറ്റർക്ക് ട്രഷറർ പദവി നൽകിയത് ഹഷ്മിക്ക് നൽകിയ വലിയ അംഗീകാരമാണ്.

Other News