ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 12ന്


SEPTEMBER 8, 2021, 11:48 PM IST

റോക്ക്ലാന്റ്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 2021 സെപ്റ്റംബര്‍ മാസം 12-ാം തിയ്യതി ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വിവിധ കലാപരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഫൊക്കാന പ്രസിഡന്റ് ജോജി വര്‍ഗ്ഗീസ് നിര്‍വഹിക്കും. വിദ്യാസാഗര്‍ജി ഓണസന്ദേശം നല്‍കും. ന്യൂയോര്‍ക്ക്- ്യൂജേഴ്സി- ിലാഡല്‍ഫിയ ഏരിയയില്‍ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യവും ഉണ്ടായിരിക്കും. കൂടാതെ വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടും.

കോവിഡ് നിബന്ധനകളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോട് കൂടിയാണ് ഓണാഘോഷം നടത്തുന്നത്. ആയതിനാല്‍ പങ്കെടുക്കുന്നവരുടെ വിവരം ചുമതലക്കാരെ മുന്‍കൂട്ടി അറിയിച്ചിരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കാനാഗ്രഹിക്കുന്നവരും പ്രസിഡന്റ് ജിജി ടോം 845 282 2500, കോര്‍ഡിനേറ്റര്‍മാരായ സെക്രട്ടറി സജി പോത്തന്‍ 845 642 9161, ട്രഷറര്‍ അപ്പുക്കുട്ടന്‍ നായര്‍ 845 268 2992, ട്രസ്റ്റി ബോര്‍ഡംഗം ഇന്നസെന്റ് ഉലഹന്നാന്‍ 845 536 0030 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Other News