1,200 പൗണ്ട് ഭാരമുള്ള ചീങ്കണ്ണിയെ ഹൂസ്റ്റണില്‍ നിന്നും പിടികൂടി


MAY 24, 2023, 4:30 PM IST

ഹൂസ്റ്റണ്‍ : മൂന്ന് കാലുകള്‍ മാത്രമുള്ള ചീങ്കണ്ണിയെ ഹൂസ്റ്റണിലെ മിസോറി സിറ്റി പരിസരത്ത് നിന്നും പിടികൂടി. 1,200 പൗണ്ട് ഭാരമുള്ള ചീങ്കണ്ണിക്ക് ഏകദേശം 85 വയസ്സ് പ്രായമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞുഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്ന് കാലുകളുള്ള കൂറ്റന്‍ ചീങ്കണ്ണിയെ പിടികൂടിയത് .

അര്‍ദ്ധരാത്രിയില്‍ ഹൂസ്റ്റണിന്റെ തെക്കുപടിഞ്ഞാറുള്ള മിസോറി സിറ്റിയിലെ തന്റെ വീടിനടുത്തുള്ള റോഡിന്റെ വശത്ത് ഭീമാകാരമായ ചീങ്കണ്ണിയെ കണ്ടതായി കോര്‍ണിയലസ് ഗ്രെഗ് ജൂനിയര്‍ പറഞ്ഞു.'

ഗ്രെഗ് തന്റെ കാറില്‍ തന്നെ ഇരുന്നു 911 എന്ന നമ്പറില്‍ വിളിച്ചു. ഹൂസ്റ്റണിലെ 'അലിഗേറ്റര്‍ ഗേറ്റര്‍ റാംഗ്ലര്‍' എന്നറിയപ്പെടുന്ന തിമോത്തി ഡിരാമസ് ഒരു മണിക്കൂറിന് ശേഷം എത്തി. 11 അടി നീളവും 1,200 പൗണ്ട് ഭാരവുമുള്ള ചീങ്കണ്ണിയെ മൂന്നുമണിക്കൂര്‍ എടുത്താണ് പിടികൂടിയത്.

ടെക്‌സാസില്‍ ചീങ്കണ്ണികള്‍ അസാധാരണമല്ല. അരലക്ഷത്തോളം ചീങ്കണ്ണികള്‍ സംസ്ഥാനത്തുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളിലാണ്.

സെപ്റ്റംബറില്‍, ഹൂസ്റ്റണിന് പുറത്തുള്ള അറ്റാസ്‌കോസിറ്റയില്‍ ഒരാളുടെ പിക്കപ്പ് ട്രക്കിന്റെ അടിയില്‍ വിശ്രമിക്കുന്ന 12 അടി ചീങ്കണ്ണിയെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് 3.5 അടി നീളമുള്ള ചീങ്കണ്ണിയെ ലേക് വര്‍ത്തിലെ ഒരു ബാങ്ക് എടിഎമ്മില്‍ നിന്ന് കണ്ടെത്തിയിരുന്നു.

-പി പി ചെറിയാന്‍

Other News