ഐ എ പി സി പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് 18ന്


OCTOBER 16, 2020, 6:30 AM IST

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐ എ പി സി) ഏഴാമത് അന്താരാഷ്ട മാധ്യമസമ്മേളനത്തോടനുബന്ധിച്ചു പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഒക്ടോബര്‍ 18നു നടക്കും. ഉച്ചയ്ക്ക് 12.30ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജോ ബൈഡന്‍ എന്നിവരെ പ്രതിനിധീകരിച്ച് നാലുപേരാണ് ഡിബേറ്റില്‍ പങ്കെടുക്കുന്നത്.

സംവാദം ഇന്ത്യന്‍ അമേരിക്കന്‍ ടി വി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും തത്സമയം സംപ്രേഷണം ചെയ്യും. കോവിഡ് -19, ഹെല്‍ത്ത് കെയര്‍ പോളിസി / എസിഎ, ലോകാരോഗ്യ സംഘടനയില്‍ നിന്ന് യുഎസിന്റെ പിന്‍വാങ്ങല്‍, ഇമിഗ്രേഷന്‍,  ഇന്തോ-യുഎസ് ബന്ധങ്ങള്‍,  സമ്പദ് വ്യവസ്ഥ / ജോലികള്‍ എന്നീ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

Other News