ഐഡ ആഞ്ഞുവീശി; മഴയില്‍ കാറ്റും മഴയും


AUGUST 31, 2021, 11:53 PM IST

ഐഡ ആഞ്ഞുവീശി; മഴയില്‍ കാറ്റും മഴയുംമിസിസിപ്പി: ഐഡി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മിസിസിപ്പി ഹൈവേയില്‍ റോഡ് തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. 

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഹൈവേയുടെ ഒരു ഭാഗം ഒലിച്ചു പോയതിനെ തുടര്‍ന്നാണ് അപകടമെന്ന് മിസിസിപ്പി ഹൈവേ പട്രോള്‍ ഓഫിസര്‍ കാല്‍വിന്‍ റോബര്‍ട്ട്‌സണ്‍ പറഞ്ഞു. 

ഹൈവേ തകര്‍ന്നുണ്ടായ ആഴത്തിലുള്ള ഗര്‍ത്തത്തില്‍ ഏഴ് വാഹനങ്ങള്‍ പതിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലുസിയാനയില്‍ കനത്ത മഴയ്ക്ക് കാരണമായ ചുഴലിക്കാറ്റ് മിസിസിപ്പി, അലബാമ എന്നിവിടങ്ങളിലും വലിയ നഷ്ടങ്ങളാണുണ്ടാക്കിയത്. വ്യാപകമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു. ചൊവ്വാഴ്ച ഒരു ദശലക്ഷത്തിലേറെ പേര്‍ക്കാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. നാശനഷ്ടത്തിന്റെ വ്യാപ്തിക്കനുസരിച്ച് വൈദ്യുതി മുടക്കം ആഴ്ചകളോളം തുടര്‍ന്നേക്കാമെന്നാണ് യൂട്ടിലിറ്റി കമ്പനിയായ എനര്‍ജി അറിയിച്ചത്. 

Other News