ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു


MAY 3, 2022, 7:42 AM IST

പുളിക്കല്‍: വിവിധ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വേണ്ടി പുളിക്കല്‍ എബിലിറ്റി ഫൌണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡും ഡിഎപിഎല്‍ മലപ്പുറവും സംയുക്തമായി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.

ഇഫ്താര്‍ മീറ്റിനോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ കെഎംസിസി യുഎസ്എ & കാനഡ പ്രസിഡന്റും നന്മ (നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍) യുടെ സ്ഥാപക പ്രസിഡന്റുമായ യു.എ. നസീര്‍ മുഖ്യാതിഥിയായി. എബിലിറ്റി ചെയര്‍മാന്‍ കെ. അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡിഎപിഎല്‍ (ഡിഫറന്റ്‌ലി ഏബിള്‍ഡ് പേര്‍സണ്‍സ് ലീഗ്) സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം, എബിലിറ്റി സെക്രട്ടറി അഡ്വ. സലീം കോനാരി, മുഹമ്മദലി ചുണ്ടക്കാടന്‍, സൈഫുന്നീസ ചേറൂര്‍, ഡിഎപിഎല്‍ ജില്ലാ പ്രസിഡന്റ് മനാഫ് മേടപ്പില്‍ ചേളാരി എന്നിവര്‍ സംസാരിച്ചു. ശാക്കിര്‍ ബാബു കുനിയില്‍ ഇഫ്താര്‍ സന്ദേശം നല്‍കി.

എബിലിറ്റിയിലെ ഭിന്നശേഷിക്കാര്‍ക്കു പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുച്ചക്ര വാഹനങ്ങളിലായും വീല്‍ ചെയറുകളിലായും നൂറോളം ഭിന്നശേഷിക്കാരും അവരുടെ സഹായികളും എബിലിറ്റി ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു. മുഖ്യാതിഥി  യു.എ. നസീറിനെ എബിലിറ്റിയുടെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. പ്രദേശത്തെ യുവതീ യുവാക്കള്‍, ഐഎച്ച്‌ഐആര്‍ വിദ്യാര്‍ത്ഥികള്‍, എബിലിറ്റി സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ വൊളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

Other News