ഐ.എം.എ യുവജനോത്സവവും ഓണാഘോഷവും


SEPTEMBER 16, 2019, 5:30 PM IST

    ഷിക്കാഗോയിലെ മുഖ്യധാര സംഘടനകളിലൊന്നായ  ഇല്ലിനോയി മലയാളി അസോസിയേഷന്റെ യുവജനോത്സവം സെപ്തംബർ 21 ശനിയാഴ്ച രാവിലെ 9 മണിമുതൽ ആരംഭിക്കും. ബെൽവുഡിലുള്ള സീറോ മലബാർ ആഡിറ്റോറിയത്തിൽ വച്ചാണ് രണ്ടു പരിപാടികളും അരങ്ങേറുന്നത്.  ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന കുട്ടിക്ക് കലാതിലകപട്ടവും, കലാപ്രതിഭപട്ടവും ട്രോഫിയും   സമ്മാനിക്കും. ഈ വർഷത്തെ യുവജനോത്സവം സംഘടനയുടെ മുൻ പ്രസിഡന്റ്, നിര്യാതനായ ജോയി ചെമ്മാച്ചേലിന്റെ സ്മരണക്ക് വേണ്ടി അർപ്പിക്കും.

    വൈകുന്നേരം 5 മണിമുതൽ ഓണ സദ്യ ആരംഭിക്കും. 6 മണിക്ക് മുഖ്യ അതിഥികളെയും മാവേലിയേയും എഴുന്നള്ളിക്കും. 6.30 ന് പൊതുസമ്മേളനവും 7 മുതൽ കലാപരിപാടികൾ  ആരംഭിക്കും. സീറോ മലബാർ സഭയുടെ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത്, ഇൻഡ്യൻ ഗവൺമെന്റ് പ്രതിനിധി കോൺസുൽ പി.കെ. മിശ്ര, കോൺഗ്രസ്മാൻ യു.കെ. കൃഷ് ണമൂർത്തി എന്നിവർ പങ്കെടുക്കും. നറുക്കെടുപ്പിലൂടെ ഐ.എം.എയുടെ സമ്മാനമായി പങ്കെടുക്കുന്നവർക്ക് ഓണപ്പടുവ നൽകും. യുവജനോത്സവത്തിന്റെ പരിപാടികളുടെ സമയങ്ങൾക്കായി വെബ്സൈറ്റായ illinoismalayaleeassociation.org സന്ദർശിക്കുക. ഷിക്കാഗോയിലുള്ള എല്ലാ മലയാളീ  സുഹൃത്തുക്കളെയും ഐ.എം.എ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു, പങ്കെടുത്ത് വിജയിപ്പിക്കണണെന്ന് സവിനയും അഭ്യർത്ഥിക്കുന്നു.

Other News