ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും 


NOVEMBER 29, 2023, 10:02 PM IST

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2023-2025 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും ഡെസ്പ്ലെയിന്‍സിലുള്ള കെ സി എസ് കമ്മ്യൂണിറ്റി ഹാളില്‍ കേരള മുന്‍ ഡി ജി പി ഋഷിരാജ് സിംഗ് നിര്‍വഹിച്ചു. 

സി എം എ പ്രസിഡന്റ് ജെസ്സി റിന്‍സി അധ്യക്ഷത വഹിച്ചു. അലോണ ജോര്‍ജ് പ്രാര്‍ഥനാ ഗാനം  ആലപിച്ചു. വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തന്‍പുരയില്‍ സ്വാഗതം പറഞ്ഞു. സണ്ണി വള്ളിക്കളം, ബ്രിജിത് ജോര്‍ജ്, സുനൈന, ബെഞ്ചമിന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ജോയിന്റ് ട്രഷറര്‍ ഡോ. സിബില്‍ ഫിലിപ്പ് നന്ദി പറഞ്ഞു. 

കേരളത്തില്‍ ലഹരിവിമുക്ത വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഋഷിരാജ് സിങ് പ്രവര്‍ത്തനങ്ങളെക്കുറിച്ചു ദീര്‍ഘമായി പ്രിതിപാദിക്കുകയും ഇതിനുവേണ്ടിയുള്ള ശ്രമങ്ങളില്‍ അദ്ദേഹം പ്രവാസി ലോകത്തിന്റെ പങ്ക് വളരെ വലുതാണെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു. സി എം എ പ്രസിഡന്റ് ജെസ്സി റിന്‍സി താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യയെങ്ങളെക്കുറിച്ചും ഋഷിരാജ് സിംഗ് ഉദ്്ഘാടകനായി കിട്ടിയ യാദൃശ്ചികതയെകുറിച്ചും സരസമായി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രിതിപാദിച്ചു. 

സി എം എ സെക്രട്ടറി ആല്‍വിന്‍ ഷിക്കോര്‍, ഋഷി രാജ് സിംഗ് തന്റെ ദീര്‍ഘകാല പൊലീസ് സര്‍വിസില്‍ കേരളത്തിനുവേണ്ടി ചെയ്തിട്ടുള്ള സഹായങ്ങളെയും സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളെയും നന്ദിയോടെ സ്മരിച്ചു. 

ട്രഷറര്‍ മനോജ് അച്ഛേട്ടും ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബും ചേര്‍ന്ന് മൊമെന്റോ നല്‍കി ഋഷി രാജ് സിംഗിനെ ആദരിച്ചു.