ഇന്ത്യന്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ യു എസ്- ഇന്ത്യ ടെക്‌നോളജി സമ്മിറ്റി സെപ്തംബര്‍ 17ന്


JUNE 20, 2022, 11:32 PM IST

ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനിയര്‍മാരുടെ അംബ്രല്ലാ സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ ടെക്‌നോളജി ഇന്നൊവേഷന്‍ ആന്റ് ഇക്കണോമിക് ഡവലപ്‌മെന്റ് സമ്മിറ്റി ഓക്ക്ബ്രൂക്ക് മരിയറ്റിന്റെ ഗ്രാന്റ് ബാള്‍റൂമില്‍ സെപ്തംബര്‍ 17ന് നടക്കും. 

സമ്മിറ്റില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ട്രേഡ് ഷോ, എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക സെമിനാര്‍, ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള സര്‍ക്കാര്‍ ഒഫീഷ്യലുകള്‍, ഫോര്‍ച്യൂണ്‍ 100 കമ്പനികളുടെ സി ഇ ഒമാര്‍, സെനറ്റര്‍മാര്‍, യു എസ് കോണ്‍ഗ്രസുമാന്‍, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന ആന്വല്‍ ഗാലയില്‍ ബിസിനസ് നെറ്റ്‌വര്‍ക്കിംഗ്, അവാര്‍ഡ് സെറിമണി, എന്റര്‍ടയ്ന്‍മെന്റ് എന്നിവയുമുണ്ടാകും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.aaeiousa.org സന്ദര്‍ശിക്കാവുന്നതാണ്.