മുത്തച്ഛനും മുത്തശ്ശിയും ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍


NOVEMBER 29, 2023, 6:35 PM IST

ന്യൂയോര്‍ക്ക്: യു എസില്‍ മുത്തച്ഛനും മുത്തശ്ശിയും ഉള്‍പ്പെടെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന്‍ യുവാവ് അറസ്റ്റില്‍. ഓം ബ്രഹ്‌മഭട്ട് എന്നയാളാണ് അറസ്റ്റിലായത്. 

മുത്തച്ഛന്‍ ദിലീപ് കുമാര്‍ ബ്രഹ്‌മഭട്ട് (72), മുത്തശ്ശി ബിന്ദു ബ്രഹ്‌മഭട്ട് (72), ഇവരുടെ മകനായ യാഷ് കുമാര്‍ ബ്രഹ്‌മഭട്ട് (38) എന്നിവരാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇവരുടെ വീട്ടില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുന്നതായി അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രണ്ടു പുരുഷന്‍മാരെയും ഒരു സ്ത്രീയെയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തികയായിരുന്നു.