ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കാനഡ കേരള ചാപ്റ്റര്‍  ഓണം ആഘോഷിച്ചു


SEPTEMBER 13, 2023, 6:16 PM IST

ബ്രാംപ്ടണ്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കാനഡ കേരള ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടികള്‍ സെന്റ് പോള്‍സ് യുണൈറ്റഡ് ചര്‍ച്ച് ഹാളില്‍ നടന്നു. പ്രസിഡന്റ് റിനില്‍ മക്കോരം വീട്ടില്‍ അധ്യക്ഷത വഹിച്ചു. 

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവും മലയാളിയുമായ ടോം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. 

കാനഡയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ സോളിസ്റ്റര്‍ ബാരിസ്റ്റര്‍ ലത മേനോന്‍, ഫാ. എല്‍ദോസ് കക്കാടന്‍, സംഘടനയുടെ പ്രമുഖ നേതാക്കളായ സന്തോഷ് പോള്‍, സോണി എം നിധിരി, ജോജു അഗസ്റ്റിന്‍, നോബി ജോസഫ്, ബേസില്‍ പോള്‍, സിറില്‍ മുളവരിക്കല്‍ എന്നിവര്‍ തിരുവോണംശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഓണാഘോഷ പരിപാടിക്ക് ബേബിലൂക്കോസ് കോട്ടൂര്‍ സ്വാഗതവും വിദ്യ അലക്‌സ് നന്ദിയും പറഞ്ഞു.

ഓണാപ്പൂക്കളം, മാവേലിയുടെ എഴുന്നള്ളിപ്പ്, ശിങ്കാരിമേളത്തിന്റെ താളമേളങ്ങള്‍, ഗാനമേള, പാട്ട്, ഡാന്‍സ്, വിവിധതരം നാടന്‍ കലാകായിക മത്സരങ്ങള്‍, 21 കൂട്ടം കറികളും പപ്പടം, പഴം, പായസം കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയോടെയാണ് ഐ ഒ സി കാനഡ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഓണാഘോഷം അരങ്ങേറിയത്.

നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബ അംഗങ്ങളാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുവാന്‍ എത്തിച്ചേര്‍ന്നത്.

Other News