സൗദിയില്‍ ഗതാഗതം നിരീക്ഷിക്കാന്‍ ക്യാമറകള്‍ 


FEBRUARY 14, 2020, 9:06 AM IST

റിയാദ്: സൗദിയില്‍ റോഡ് ഗതാഗതം നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിച്ചുതുടങ്ങി. റോഡുകളില്‍നിന്നും അലക്ഷ്യമായി വാഹനങ്ങള്‍ ട്രാക്ക് മാറ്റുന്നവര്‍, മുന്നറിയിപ്പ് ഹമ്പുകളിലൂടെ വാഹനം കടത്തുന്നവര്‍ തുടങ്ങി അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

ഏതുവിധത്തിലുള്ള നിയമലംഘനവും അപ്പോള്‍തന്നെ ക്യാമറകള്‍ ഒപ്പിയെടുക്കുമെന്നു ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ക്യാമറകളുടെ പ്രവര്‍ത്തനം.

Other News