ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന് പുതിയ ഭാരവാഹികൾ


SEPTEMBER 17, 2019, 10:23 AM IST

ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ യുടെ വിവിധ സംസ്ഥാനങ്ങളുടെ ഒഴിവു വന്ന  ഭാരാവാഹികളുടെ സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ നിയമിച്ചുകൊണ്ടുള്ള കത്ത്  ഐ ഓ സി  ഇന്റർ നാഷണൽ ചെയർ മാൻ ഡോ .സാം പിട്രോഡാ, ഐ ഓ സി യു എസ് എ നാഷണൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, നാഷണൽ പ്രസിഡന്റ് മൊഹീന്ദർ സിംഗ്, നാഷണൽ  സെക്രെട്ടറി ജെനെറൽ ഹർബെച്ഛൻ  സിംഗ്  എന്നിവർ ചേർന്ന് പ്രസിദ്ധപ്പെടുത്തി.  ന്യൂജേഴ്സിയിൽ നടന്ന മുൻ പ്രധാന മന്ത്രി രാജ്ജീവ്  ഗാന്ധി യുടെ എഴുപത്തഞ്ചാം ജന്മ ദിന അനുസ്മരണ യോഗത്തിൽ വച്ച് പരസ്യപ്പെടുത്തിയ പ്രസ്തുത കത്തിൽ  നാഷണൽ കമ്മിറ്റിയോടൊപ്പം കേരളാ  ചാപ്റ്ററിന്റെ ചെയർമാനായി .തോമസ് മാത്യു പടന്നമാക്കലിനെയും ജനറൽ സെക്രട്ടറി ആയി സജി കരിമ്പന്നൂരിനെയും ചുമതലപ്പെടുത്തി. സംഘടന ശക്തിപ്പെടുത്തുവാൻ നിലവിലുള്ള ഒഴിവുകൾ നികത്തി അമേരിക്കയിലേ എല്ലാ സംസ്ഥാനങ്ങളിലും ചാപ്റ്ററുകൾ പുനഃസംഘടിപ്പിക്കുവാനും മെമ്പർഷിപ് പ്രവർത്തനങ്ങൾ ഊർജിത പ്പെടുത്തുവാനും വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തക യോഗങ്ങൾ നടത്തുവാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സെപ്തംബർ  ഇരുപത്തെട്ടിന് ഉച്ചകഴിഞ് മുന്ന് മണിക്ക് ഷിക്കാഗോ മലയാളി ആസോസിയേഷൻ ഹാളിൽ വച്ചു നടത്തുന്ന ജനറൽ ബോഡി യോഗത്തിൽ വിവിധ നാഷണൽ, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കുന്നതാണ് . ഫ്ലോറിഡ ടെക്സാസ് ന്യൂയോർക് തുടങ്ങിയ സംസ്ഥാങ്ങളുടെ വിവിധ സിറ്റികളിലും പ്രവത്തക യോഗങ്ങൾ നടത്തുവാൻ തീരുമാനിച്ചു.       ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിന്റ്റെ എല്ലാ അനുഭാവികളും ഐ ഓ സി യുടെ എല്ലാ അംഗങ്ങളും സുഹൃത്തുക്കളും കുടുംബ സമേതം ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് ഐ ഓ സി കേരളാ  ചാപ്റ്ററിനു വേണ്ടി ചെയര്മാൻ തോമസ് മാത്യു പടന്നമാക്കൽ, പ്രസിഡന്റ് ലീല മാ രേ ട്ട് , ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ , ചിക്കാഗോ റീജിയണിനുവേണ്ടി  പ്രസിഡന്റ് പ്രോ . തമ്പി മാത്യു , സെക്രട്ടറി ആന്റണി വള്ളിക്കളം തുടങ്ങിയവർ അഭ്യർത്ഥിച്ചു.