ക്രിസ്തുമസ് പുതുവല്‍സര ആഘോഷം നടത്തി


JANUARY 21, 2023, 9:25 AM IST

ഒന്റാരിയോ:  കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ ലണ്ടന്‍ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവല്‍സര ആഘോഷം JINGLE AND MINGLE 2023 എന്ന പേരില്‍ ക്‌നായി തൊമ്മന്‍ ഹാളില്‍ നടത്തപ്പെട്ടു.

70 ഓളം കുടുംബങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ നിരവധി കലാപരിപാടികള്‍ മിഴവേകി.

പ്രസിഡന്റ് ചഞ്ചല്‍ തോമസ് മണലേല്‍ പരിപാടി ഉത്ഘാടനം ചെയ്തു. സെക്രട്ടറി  സിബു ജോസഫ് താളിവേലില്‍ ട്രഷറര്‍ ജിം മാത്യു തേരകത്തനാടിയില്‍. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഡിനു ജേക്കബ് പെരുമാനൂര്‍, സ്റ്റെഫി സുമല്‍ പടപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Other News