മാധ്യമപ്രവര്‍ത്തകന്‍ ഈശോ ജേക്കബ് നിര്യാതനായി


OCTOBER 15, 2021, 11:31 PM IST

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ മാധ്യമ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബ് (70) നിര്യാതനായി. ഹൂസ്റ്റണില്‍ നിന്ന് 1988ല്‍ പ്രസിദ്ധീകരണം ആരംഭിച്ച മലയാള മനോരാജ്യം എന്ന വാര്‍ത്താ വാരികയിലൂടെയാണ് ഈശോ മാധ്യമരംഗത്തേക്ക് എത്തിയത്. കോട്ടയം വാഴൂര്‍ ചുങ്കത്തില്‍ പറമ്പില്‍ കുടുംബാംഗമായ ഈശോ 37 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്.

ലൈഫ് അണ്ടര്‍റൈറ്റേഴ്‌സ് ട്രെയിനിംഗ് കൗണ്‍സില്‍, അമേരിക്കന്‍ കോളജ് പെന്‍സില്‍വാനിയയുടേയും ഫെലോഷിപ്പ് നേടിയിട്ടുണ്ട്. കേരളത്തിലും അമേരിക്കയിലും റെസിഡന്റില്‍ മേഖലയിലും കൊമേഴ്‌സ്യല്‍ മേഖലയിലും ലാന്‍ഡ് ഡെവെലപ്മെന്റ് സ്ഥാപനമായ ഈശോ പ്രോപ്പര്‍ട്ടീസിന്റെ ഉടമയാണ് ജേക്കബ് ഈശോ. ഹൂസ്റ്റണിലെ ഇന്തോ അമേരിക്കന്‍ ബിസിനസ് ഫോറത്തിന്റെ വൈസ് ചെയര്‍മാനായിരുന്നു.  

ചങ്ങനാശേരി സെന്റ് വിന്‍സന്റ് ഡീ പോള്‍ സെമിനാരിയില്‍ അധ്യാപകന്‍, മലയാള മനോരമയില്‍ സബ് എഡിറ്റര്‍ ട്രെയിനി, കറസ്‌പോണ്ടന്റ്, ഫോര്‍ട്ട് ബെന്റ് സ്റ്റാര്‍ ന്യൂസ് വീക്കിലി പ്രൊഡക്ഷന്‍ മാനേജര്‍, വോയിസ് ഓഫ് ഏഷ്യ എഡിറ്റര്‍, അക്ഷരം ഇന്റര്‍നാഷണല്‍ മലയാളം മാഗസിന്‍ റസിഡന്റ് എഡിറ്റര്‍, ഏഷ്യന്‍സ് സ്‌മൈല്‍സ്, ഹൂസ്റ്റണ്‍ സ്‌മൈല്‍സ് എന്നീ മാഗസിനുകളുടെ പബ്ലിഷര്‍, ന്യൂ ഇംഗ്ലണ്ട് ബിസിനസ് സര്‍വീസില്‍ സെയില്‍സ് കണ്‍സള്‍ട്ടന്റ്, കിന്‍കോസ് കോര്‍പ്പറേഷന്‍ കമ്പ്യൂട്ടര്‍ സര്‍വീസസ് കണ്‍സള്‍ട്ടന്റ്, കേരളാ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: റേച്ചല്‍ ഈശോ. മൂന്ന് ആണ്‍മക്കളുണ്ട്. സംസ്‌കാര ശുശ്രൂഷകളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

Other News