കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ ഒണാഘോഷം ഗംഭീരമായി


SEPTEMBER 18, 2019, 8:17 AM IST

ഷിക്കാഗോ:  ഷിക്കാഗോലാൻഡിലെ  ആദ്യകാല അസ്സോസിയേഷനുകളിൽ ഒന്നായ  കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ  ഓണാഘോഷം സെപ്റ്റംബർ 14-നു സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ച് വളരെ ഭംഗിയായി നടന്നു. 500-ൽ പരം ആളുകൾ പങ്കെടുത്ത ആഘോഷത്തിൽ കോൺഗ്രസ്സ്മാൻ രാജാ കൃഷ്ണമൂർത്തി ആയിരുന്നു മുഖ്യ അതിഥി .അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ ജോർജ് പലമറ്റം ഏവരെയും സ്വാഗതം ചെയുകയും വരുംവർഷങ്ങളിൽ ഷിക്കാഗോലാൻഡിലെ കേരളീയരെ പ്രതിനിധീകരിക്കുന്ന എല്ലാ സംഘടനകളും  ഓണാഘോഷ പരിപാടികൾ  ഒത്തൊരുമിച്ചു സംഘടിപ്പിച്ചാൽ നന്നായിരിക്കുമെന്ന് ഓർമപ്പെടുത്തി.   കോൺഗ്രസ്സമാൻ രാജാ കൃഷ്ണമൂർത്തി,  തിരി തെളിയിച്ചു ഓണാഘോഷം  ഉദ്ഘാടനം ചെയ്തു തുടർന്ന്   പ്രേക്ഷകർക്ക് ഓണസന്ദേശം നൽകുകയും  അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം അറിയിക്കുകയും  ചെയ്തു.  ഇന്ത്യൻ കോൺസൽ ജനറലിന് വേണ്ടി  കോൺസൽ പി കെ മിശ്ര  ആശംസകൾ അർപ്പിച്ചു. കേരള അസോസിയേഷൻ ഈ വര്ഷം തുടങ്ങിവച്ച വിദ്യാഭ്യാസ പുരസ്കാരം അസ്സോസിയേഷൻന്റ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി ചാർത്തിയെന്ന് മുൻ പ്രസിഡന്റ്മാർ അഭിപ്രായപ്പെട്ടു. .  വിജയികളായ അൽഫി സിറിയക്കിനും ജെറമി അബ്രാഹത്തിനും,  ലൂക്കാച്ചൻ & അല്ലി ടീച്ചർ ചെമ്മാച്ചേൽ മെമ്മോറിയൽ എവർ റോളിങ്ങ് ഷിൽഡും, ജോർജ് വര്ഗീസ് (പ്രസാദ്) മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 500 ഡോളർ വീതം ക്യാഷ് അവാർഡും ഇൻഡ്യൻ കോണ്സുലേറ്റിലെ കമ്മ്യൂണിറ്റി വിഭാഗം തലവൻ  കോൺസൽ പി. കെ  മിശ്ര നൽകി.ക്യാഷ് അവാർഡുകൾ സ്പോൺസർ ചെയ്തത്  തമ്പിച്ചൻ ചെമ്മാച്ചേൽ, ഗ്രെയ്റ്റ്വെയിസ് ഇൻകോര്പറേഷൻ, മംഗല്യ ജൂവലേഴ്സ് എന്നിവരാണ്. വിദ്യാഭ്യാസ പുരസ്കാരം പരിപാടിയുടെ സ്പോൺസർ സൽക്കാര ഫുഡ്സ് ആയിരുന്നു. വിജയികളെ തിരഞ്ഞെടുക്കുന്നതിന് നേതൃത്തം  നൽകിയത് ഡോക്ടർ പോൾ ചെറിയാൻ, പ്രൊഫസർ ജെയിംസ് ഓലിക്കര എന്നിവരാണ്.പുരസ്കാര കമ്മിറ്റി ചെയർമാനായി  സിബി പാത്തിക്കൽ പ്രവർത്തിച്ചു .  കലാക്ഷേത്ര ഒരുക്കിയ സ്വാദിഷ്ടവും വിഭവസമുർദവുമായ ഒണസസദ്യയും, ഷിക്കാഗോ ബീറ്റ്സിന്റെ വാദ്യമേളവും   ആഘോഷങ്ങൾക്കു മാറ്റുകൂട്ടി,  സീമ, ആൻജോസ്, നിക്കി എന്നിവർ എം സി മാരായും റോഷ്മി കുഞ്ചെറിയ കലാപരിപാടികളുടെ കോർഡിനേറ്റർ ആയും പ്രോഗ്രാം  മനോഹരമാക്കി. ജനറൽ കോർഡിനേറ്റര്മാരായി, പരിപാടികൾക്ക്  നേതൃത്വം നല്കിയതു  മനോജ് വല്ലിത്തറയും മനോജ്  ബേബിയുമായിരുന്നു.  കേരള അസോസിയേഷന്റെ സ്പോണ്സർമാരായി ഓണാഘോഷം നടത്തുവാനുള്ള കളമൊരുക്കിത്തന്ന  മലബാർ ഗോൾഡ്, പട്ടേൽ ബ്രദേഴ്സ് , അറ്റോർണി സ്റ്റീവ് കൃഫെയിസ്, ഗ്രെറ്റ്വേയിസ് റീയൽറ്റി ഇൻകോര്പറേഷൻ , അശോക് ലക്ഷ്മണൻ , കിടങ്ങയിൽ ഫാമിലി , മാൾ ഓഫ് ഇന്ത്യ  എന്നിവർക്ക് അസോസിയേഷൻ വൈസ്പ്രസിഡന്റ് സുബാഷ്ജോർജ് നന്ദി അറിയിച്ചു. സെക്രട്ടറി റോസ്മേരി കൊലംചേരി കൃതഞത പ്രകാശിപ്പിച്ചു.

Other News