കൈരളി ആര്‍ട്‌സ് ഫ്ളോറിഡ വാക്സിന്‍ സെമിനാര്‍ ഞായറാഴ്ച


FEBRUARY 21, 2021, 7:13 PM IST

ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡാ കോവിഡ് 19 വാക്സിന്‍ ഉപയോഗത്തെപ്പറ്റി സെമിനാര്‍ സംഘടിപ്പിക്കുന്നു. ആതുര സേവന രംഗത്ത് തനതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ച പ്രമുഖ ഡോക്ടര്‍മാരായ ഡോ. എബ്രഹാം മാത്യു, ഡോ. ബിനു ജേക്കബ്, ഡോ. ബെനിറ്റാ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ചര്‍ച്ചകളില്‍ ഡോ. ബോബി വര്‍ഗീസ് ആയിരിക്കും മോഡറേറ്റര്‍.

ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി ജേക്കബാണ് സെമിനാര്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്. കൈരളി പ്രസിഡന്റ് വര്‍ഗീസ് ജേക്കബ്, സെക്രട്ടറി ഡോ. മഞ്ചു സാമുവേല്‍, ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കും.

കോവിഡ് പ്രതിസന്ധിയുടെ ആരംഭ സമയത്തു പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി കൈരളി സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ താല്പര്യമുള്ളവര്‍ കൈരളി ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.