കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തുടര്‍ച്ചയായി നാലാം ദിവസവും റെയ്ഡ്; മൊബൈല്‍ ഫോണുകള്‍ പിടികൂടി


JUNE 25, 2019, 2:57 PM IST

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടു മൊബൈല്‍ ഫോണ്‍ പിടികൂടി. തുടര്‍ച്ചയായ നാലാം ദിവസമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടന്നത്. അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ പത്ത് ഫോണുകളാണ് ഇന്ന് പിടികൂടിയത്. ഇതിനൊപ്പം പവര്‍ബാങ്കുകളും കണ്ടെത്തി. ജയില്‍ സൂപ്രണ്ട് ടി. ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.


ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന ആരംഭിച്ചത്. അന്ന് മദ്യക്കുപ്പികളും കഞ്ചാവും ആയുധങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടന്നു. ചൊവ്വാഴ്ചയാണ് ഏറ്റവുമധികം മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരിക്കുന്നത.്   


Other News