ഇന്ത്യൻ അമേരിക്കൻ കൃഷ്ണ ബെൻസാൽ U.S കോൺഗ്രസ്സ്‌ അംഗമാകാൻ മത്സരിക്കുന്നു.


DECEMBER 30, 2019, 7:53 PM IST

    ഇല്ലിനോയിസ്:  നാപ്പർവില്ല പ്ലാനിങ്ങ് ആന്റ് സോണിങ്  കമ്മിഷണർ കൃഷ്ണ ബെൻസാൽ 11-ാം കൺഗ്രഷണൽ ഡിസ്ട്രിക്ട്  സീറ്റിൽ നിന്നും U.S കോൺഗ്രസ്സ്‌ അംഗമാകാൻ മത്സരിക്കുന്നതിനുള്ള ഔദ്യോഗിക പത്രിക സമർപ്പിച്ചു.    പ്രസിഡന്റ് ട്രമ്പിന്റെ പ്രചാരകരും വിശ്വസതമായ കൃഷ്ണ മാർച്ച് 17 ന് നടക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ചാൽ നിലവിലുള്ള ഡമോക്രാറ്റിൽ പ്രതിനിധി ബിൽ ഫോസ്റ്ററുമായിട്ടായിരിക്കും മത്സരിക്കേണ്ടി വരിക. 2013 മുതൽ ഫോസ്റ്ററാണ് ഈ സീറ്റ് കൈവശംവച്ചുകൊണ്ടിരിക്കുന്നത്. നാപ്പർവില്ല പ്ലാനിംഗ് ആന്റ് സോണിങ്ങ് കമ്മിഷറായി 2015 നിയമിതനായ കൃഷ്ണ ഇപ്പോൾ വൈസ് ചെയർമാനായി പ്രവർത്തിക്കുന്നത്.    നാപ്പർവില്ല ഇന്ത്യൻ കമ്മ്യൂണിറ്റി ഔട്ട് വിപ്പ് ചെയർമാൻ സി.ഇ.ഒ ആയ കൃഷ്ണ ക്യൂവൻ ടെക്‌നോളജീസ് ഇൻകോർപ്പറേഷന്റെ സ്ഥാപകനും സി.ഇ.ഒയുമണ്.    വിശ്രമമില്ലാതെ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രസിഡന്റാണ് ട്രമ്പെന്ന്, രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതിന് ട്രമ്പു സ്വീകരിച്ച നടപടികൾ ധീരമാണെന്നും കൃഷ്ണ പറഞ്ഞു.    20 വർഷം മുമ്പാണ് കൃഷ്ണ അമേരിക്കയിലെത്തിയത്.വിവിധ ഇന്ത്യൻ - അമേരിക്കൻ കമ്മ്യൂണിറ്റിയിലുള്ള പ്രവർത്തന പാരമ്പര്യം തന്റെ വിജയത്തിന് കളമൊരുക്കുമെന്ന് വ്യവസായി കൂടിയായ കൃഷ്ണ പ്രതീക്ഷിക്കുന്നത്.