കേരളാ സെന്ററിന് പുതിയ നേതൃത്വം


DECEMBER 2, 2019, 5:29 AM IST

രണ്ടര പതിറ്റാണ്ടിലേറെ ന്യുയോര്‍ക്ക് മലയാളി സമൂഹത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ ആൻഡ് സിവിക് സെന്ററിന്റെ നേതൃത്വം പുതിയ ഭാരവാഹികളിലേക്ക് കൈമാറി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് .  2020 മുതൽ 2022 വരെയുള്ള മൂന്ന് വർഷത്തേക്ക്എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായിഅലക്സ് കെ. എസ്തപ്പാൻ (പ്രസിഡന്റ് );ജെയിംസ് തോട്ടം (വൈസ് പ്രസിഡന്റ് ); ജിമ്മി ജോൺ (സെക്രട്ടറി ); ജോൺ പോൾ (അസ്സോസിയേറ്റ് സെക്രട്ടറി ); കെന്നി ഫ്രാൻസിസ് (ട്രെഷറർ ); തമ്പി തലപ്പിള്ളി (എക്സിക്യൂട്ടീവ് ഡയറക്ടർ ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഡോഃ മധു ഭാസ്കർ ബോർഡ് ചെയർമാനായി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയി ഡോഃ തോമസ് എബ്രഹാം, ഡോഃ തെരേസ ആന്റണി, ഇ. എം. സ്റ്റീഫൻ, എബ്രഹാം തോമസ്, ജോൺ വി. മാത്യു, വര്‍ഗീസ് തോമസ്, രാജു തോമസ്, പി. ടി. പൗലോസ്, സംഗീത സോളങ്കി, തോമസ് കല്ലാട്ട് എന്നിവരും തേടഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ പത്തുവർഷമായി പ്രസിഡന്റ് പദം അലങ്കരിച്ച തമ്പി തലപ്പിള്ളിയുടെ വിടവാങ്ങൽ പ്രസംഗം വികാരനിര്ഭരമായിരുന്നു. ഒരു ദശാബ്ദം സെന്ററിനെ നയിക്കുവാൻ ലഭിച്ച അവസരം തന്റെ ജീവിതത്തിലെ ഒരു ഭാഗ്യമാണെന്നും പ്രവർത്തനമേഖലകളിൽ തന്നോട് ഹൃദയപൂർവ്വം സഹകരിച്ച എല്ലാവരോടും നന്ദിയും കടപ്പാടും ഉണ്ടെന്നും തുടർന്നും എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ സെന്ററിൽ ഉണ്ടാകുമെന്നും തമ്പി തലപ്പിള്ളി വ്യക്തമാക്കി. കേരളാ സെന്ററിന്റെ സ്ഥാപക പ്രിസിഡന്റായും പിന്നീട് ഇന്നുവരെ സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ച കേരളാ സെന്ററിന്റെ എല്ലാമായ ഇ. എം. സ്റ്റീഫൻ തന്റെ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗത്തിൽ മനസ്സ് തുറന്നു പറഞ്ഞു തന്റെ കുടുംബത്തേക്കാൾ സ്നേഹിച്ച പ്രസ്ഥാനമാണ് കേരളാ സെന്റർ എന്ന്. അത് പുതിയ ഭാരവാഹികളിൽ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. തന്റെ കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുകയും എല്ലാ പ്രവർത്തനങ്ങളിലും തുണയായി തന്റെ കൂടെനിന്ന സഹധർമ്മിണി ചിന്നമ്മ സ്റ്റീഫന് പ്രത്യേകം നന്ദി പറയുകയും ചെയ്തു.പുതിയ പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അലക്സ് എസ്തപ്പാൻ തന്റെ പ്രസംഗത്തിൽ എല്ലാവരോടുമുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കേരളാ സെന്ററിലും നടക്കുകയാണെന്നും അമേരിക്കയിൽ ജനിച്ചുവളർന്ന അടുത്ത തലമുറയുടെ താൽപ്പര്യങ്ങൾക്ക് പ്രാധാന്യം നൽകി മുന്നോട്ടു പോകുന്നതാണെന്നും പ്രസ്താവിച്ചു. അടുത്ത തലമുറയിൽ പെട്ടവർ ഈ കമ്മറ്റിയിൽ അംഗങ്ങളായി ഇരിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഈ കമ്മറ്റി ഒറ്റക്കെട്ടായി.തങ്ങളുടെ കഴിവിന്റെ പരമാവധി കേരളാ സെന്ററിന്റെ അടിസ്ഥാന തത്വങ്ങളിൽനിന്ന് വ്യതിചലിക്കാതെ മലയാളി സമൂഹത്തിന്റെ താല്പര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. അതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് അലക്സ് തന്റെ പ്രസംഗംപി. ടി. പൗലോസ്

Other News