ക്രിസ്തുമസ് ക്വയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു


NOVEMBER 24, 2021, 8:26 AM IST

ടൊറന്റോ: കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് (കെസിഇഎഫ്) ക്രിസ്തുമസ് ക്വയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു.

ബൈബിള്‍ ക്വിസ് മത്സരത്തില്‍ ടൊറന്റോ സേക്രട്ട് ഹാര്‍ട്ട് കേരള റോമന്‍ കമ്മ്യൂണിറ്റി ഒന്നാം സ്ഥാനവും സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് രണ്ടാം സ്ഥാനവും സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മൂന്നാം സ്ഥാനവും നേടി.

വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. 11 പള്ളികള്‍ ക്രിസ്മസ് ഗാനങ്ങളും സ്‌കിറ്റുകളും അവതരിപ്പിച്ചു.

കെ.വി പൗലോസ് അധ്യക്ഷനായിരുന്നു. അനീഷ് എം ജോര്‍ജ്, വികാരി സുനില്‍ ചാക്കോ, സൈമണ്‍ പ്ലാന്തോട്ടം, സാക് സന്തോഷ്, ഫാ. ജേക്കബ് എടകലത്തൂര്‍, ജോസഫ് ചാക്കോ, ലിസ് കൊച്ചുമ്മന്‍, ജോഷ്വ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Other News