2021ലെ കീന്‍ പ്രവര്‍ത്തക സമിതി ചുമതലയേറ്റു


FEBRUARY 21, 2021, 7:05 PM IST

ന്യൂയോര്‍ക്ക്: കേരളാ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കീന്‍) 2021ലെ പ്രവര്‍ത്തക സമിതി ചുമതലയേറ്റു. കീന്‍ പ്രസിഡന്റായി രണ്ടാം പ്രാവശ്യവും മെറി ജേക്കബ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജോ അലക്‌സാണ്ടറാണ്  സെക്രട്ടറി. കീനിന്റെ 2021ലെ മറ്റ് ഭാരവാഹികളായി ജേക്കബ് തോമസ് (വൈസ് പ്രസി), ഷിജിമോന്‍ മാത്യു (ജോ സെക്ര), സോജി മോന്‍ ജെയിംസ് (ട്രഷ), ബീന ജെയിന്‍ (ജോ. ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളായി ഷാജി കുര്യാക്കോസ്, ജെയിസണ്‍ അലക്സ്, അജിത് ചിറയില്‍, ജെയിന്‍ അലക്സാണ്ടര്‍, റജിമോന്‍ അബ്രഹാംഎന്നിവരെ തെരഞ്ഞെടുത്തു. 

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക്  ചെയര്‍മാന്‍ ഷാജി കുര്യാക്കോസ് സത്യപ്രതിജ്ഞ  വാചകം ചൊല്ലിക്കൊടുത്തു.

കഴിഞ്ഞ പതിമൂന്നിലധികം വര്‍ഷങ്ങളായി കീന്‍ കേരളത്തിലും അമേരിക്കയിലുമായി 120ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി അവരുടെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് സഹായിച്ചു. എഞ്ചിനീയറിംഗ് സ്‌കോളര്‍ഷിപ്പ് കൂടാതെ കീനിന്റെ ആഭിമുഖ്യത്തില്‍ മെന്റ്ററിങ്, സ്റ്റുഡന്റ് ഔട്ട്റിച്ച്, സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ആക്ടിവിറ്റീസ് എന്നീ മേഖലകളിലും സ്തുത്യര്‍ഹമായ സേവനം അര്‍പ്പിക്കുന്നു. കേരളത്തിലെ പ്രളയത്തില്‍ കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റു ചാരിറ്റികള്‍ക്കും കീന്‍ കൈയ്യഴഞ്ഞു സഹായവും ചെയ്തു. 

- ഫിലിപ്പോസ് ഫിലിപ്പ്

Other News