ന്യൂയോർക്ക്-ക്വീൻസിലെ ഇൻഡ്യൻ സ്വാതന്ത്ര്യദിന പരേഡ്


AUGUST 14, 2019, 12:17 PM IST

ന്യൂയോർക്ക്: ക്വീൻസിലെ വിവിധ മലയാളീ സംഘടനകൾ ബാനറുകളുമായി ഹിൽസൈഡ് അവന്യുവിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തു.


പ്രസിഡന്റ് ലീല മാരേട്ടിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസും. പോൾ കറുകപ്പള്ളിൽ, ട്രഷറർ സജിമോൻ ആന്റണി, ജോ. സെക്രട്ടറി ഷീലാ ജോസഫ്, ലൈസി അലക്സ്, അലക്സ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫൊക്കാനയും. ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറർ ഷിനു ജോസഫ്, അഡൈ്വസറി ബോർഡ് ചെയർ തോമസ് ടി ഉമ്മൻ, ആർ.വി.പിമാരായ കുഞ്ഞു മാലിയിൽ, ഗോപിനാഥ കുറുപ്പ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ബഞ്ചമിൻ ജോർജ്, ചാക്കോ കോയിക്കലേത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫോമയും. ഉഷാ ജോർജ്, ശോശാമ്മ ആൻഡ്രൂസ്, ലൈസി അല്ക്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷനും, അജിത് കൊച്ചുകുടിയിൽ, ജോൺ പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും. ഫാ. ജോൺ തോമസിന്റെ നേതൃത്വത്തിൽ കൗൺസിൽ ഓഫ് ഇന്ത്യൻ  ഓർത്തഡോക്സ് ചർച്ചസും. യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫെല്ലോഷിപ്പ്, മലയാളി സ്പോർട്സ് ക്ലബ്, തുടങ്ങിയ സംഘടനകളും പങ്കെടുത്തു. ഫിൽസൈഡ് അവന്യുവിൽ 263-ാം സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച പ്രകടനം 236-ാം സ്ട്രീറ്റിൽ സമാപിച്ചു. റിയ അല്ക്സാണ്ടർ അമേരിക്കൻ ദേശീയഗാനവും ക്രുതി ശുക്ല ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. ഫാ. ജോൺ തോമസ് പ്രാർത്ഥന ചൊല്ലി. സാധക മ്യൂസിക്കിന്റെ അലക്സാണ്ടർ വന്ദേമാതരം ആലപിച്ചു. നടൻ ഓമി വൈദ്യ, നടിമാരായ ശ്വേതാ മേനോൻ, പ്രാചി ഷാ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ,  ഭാരവാഹികളുടെ ആമുഖത്തിനു ശേഷം സ്റ്റേറ്റ് കമ്പ്ട്രോളർ തോമസ് ഡി നാപോളി 73-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഇന്ത്യൻ ജനതയെ അഭിവാദ്യം ചെയ്തു.  സ്വാതന്ത്ര്യത്തിന്റെ പുതുയുഗത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് 73 വർഷം മുമ്പ് നെഹ്റു പ്രസംഗിച്ചത് സെനറ്റർ കെവിൻ  തോമസ് അനുസ്മരിച്ചു. ഇന്ത്യക്കാരനായ ആദ്യ സെനറ്റർ എന്ന നിലയിൽ  നമ്മുടെ സമൂഹത്തിന് താത്പര്യങ്ങൾ സംരക്ഷിക്കാൻ ഞാൻ മുന്നിലുണ്ടാകും. സ്റ്റേറ്റ് അസംബ്ലി അംഗം അന്ന കപ്ലാൻ കോശി ഉമ്മനു ബഹുമതി പത്രം നൽകി ആദരിച്ചു. ഡോ. അന്ന ജോർജ്, ആൽഫി, ജയ മണ്ണൂപ്പറമ്പിൽ, ഷൈല പോൾ, ജെസി ജെയിംസ്, ഡോ. നീന കുറുപ്പ്, ലൈസി അല്ക്സ്, സോമി മാത്യു എന്നിവർ ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചു. ദീപ്തി നായർ, ബെറ്റ്സി ഏബ്രഹാം എന്നിവർ മലയാളം ഗാനം ആലപിച്ചു.

Other News