കെ എച്ച് എഫ് സി ഹിന്ദു പൈതൃകമാസ ആഘോഷങ്ങള്‍ നവംബര്‍ 20, 27 തിയ്യതികളികള്‍ 


NOVEMBER 17, 2021, 11:51 PM IST

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ ആഭിമുഖ്യത്തില്‍ ഹിന്ദു പൈതൃകമാസ ആഘോഷങ്ങള്‍ നവംബര്‍ 20, 27 തിയ്യതികളില്‍ ഓണ്‍ലൈനായി നടത്തും. നവംബര്‍ മാസം കാനഡയിലെ വിവിധ പ്രൊവിന്‍സുകള്‍ ഹിന്ദു പൈതൃകമാസമായി ആചരിച്ചു വരുന്നതിന്റെ ഭാഗമായാണ് കെ എച്ച് എഫ് സി ആഘോഷപരിപാടികള്‍ സഘടിപ്പിച്ചത്. കുട്ടികള്‍ അവതരിപ്പിയ്ക്കുന്ന ഹിന്ദു സംസ്്കാരത്തിന്റെ ഭാഗമായ ശാസ്ത്രീയ നൃത്തങ്ങള്‍, നാമജപം, കീര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പുറമെ ആത്മീയ പ്രഭാഷണം, ഭക്തിഗാന സുധ, ഭജന്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യു എസ് എ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി കേസ് ഡോ. രാമസ്വാമി ശര്‍മ, ഷാജി കൃഷ്ണന്‍ ടൊറന്റോ എന്നിവര്‍ 20, 27 തിയ്യതികള്‍ ആത്മീയ പ്രഭാഷണം നടത്തും. 

നവംബര്‍ 20ന് രതീഷ് മാധവന്‍, ശ്രീരഞ്ജിനി (തൃപ്പൂണിത്തുറ) എന്നിവര്‍ നയി്ക്കുന്ന ഭക്തിഗാന സുധയും 27ന് ടൊറന്റോ ഭജന്‍ ഗ്രൂപ്പിന്റെ ഭജനമാലയും ഉണ്ടാകുമെന്ന് സഘാടകര്‍ അറിയിച്ചു.

Other News