സതീഷ് അമ്പാട് കെ. എച്ച്. എന്‍. എ പ്രസിഡന്റ്


SEPTEMBER 9, 2019, 4:24 PM IST

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് പ്രസിഡന്റായി ഫിനിക്‌സ് അരിസോണയില്‍ നിന്നുമുള്ള ഡോ. സതീഷ് അമ്പാടി തിരഞ്ഞെടുക്കപ്പെട്ടു.

2021 ല്‍ കണ്‍വെന്‍ഷന്‍ സതീഷ് അമ്പാടിയുടെ നേതൃത്വത്തില്‍ അരിസോണയില്‍ വച്ച് നടക്കും. കഴിഞ്ഞ 25 വര്‍ഷമായി വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം അരിസോണ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്, അരിസോണ ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിഡന്റ് എന്നിവ കൂടാതെ മറ്റു വിവിധ സംഘടനകളിലും സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റ്- അരവിന്ദ് പിള്ള, ജനറല്‍ സെക്രട്ടറി-  ഡോ. സുധീര്‍ പ്രയാ, ട്രഷറര്‍- ഡോ. ഗോപാലന്‍ നായര്‍, ജോയിന്റ് സെക്രട്ടറി- രാജീവ് ഭാസ്‌കര്‍, ജോയിന്റ് ട്രഷറര്‍- ഗിരിജാ രാഘവന്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായി ബാബു അമ്പാട്ട് (ഇന്ത്യാനാ പൊലീസ്), ഡോ. രഞ്ജിനി പിള്ള (നോര്‍ത്ത് കരോലിന), നന്ദകുമാര്‍ ചക്കിംഗല്‍ (ഫ്‌ളോറിയ), രാധാകൃഷഅണന്‍ (ഡിട്രോയിറ്റ്), രവിശങ്കര്‍ (സാന്‍ജോസ്), രവീന്ദ്രന്‍ വേലിക്കാട്ടില്‍ (ന്യൂയോര്‍ക്ക്), രുഗ്മിണി പത്മകുമാര്‍ (ന്യൂജേഴ്‌സി), സഹൃദയന്‍ ഗംഗാധരന്‍ പണിക്കര്‍ (ന്യൂയോര്‍ക്ക്), സജിത് നായര്‍ (അരിസോണ) സുജ പിള്ള (പെന്‍സില്‍വാനിയ), സുനില്‍വീട്ടില്‍ (ന്യൂജേഴ്‌സി), സുരേഷ് രാമകൃഷ്ണന്‍ (ടെക്‌സസ്), വനജ നായര്‍ (ന്യൂയോര്‍ക്ക്) വിനോദ് ബാഹുലേയന്‍ (ലോസ്അഞ്ചലസ്) യൂത്ത് ഡയറക്ടറായി വരുണ്‍ നായര്‍ (ഇല്ലിനോയ്) എന്നിവരേയും തെരഞ്ഞെടുത്തു.

ന്യൂജേഴ്‌സിയില്‍ വച്ചു നടന്ന പത്താമത് ഹിന്ദു സംഗമത്തില്‍ വച്ച് അനില്‍കുമാര്‍ പിള്ള ഇലക്ഷന്‍ കമ്മീഷണറായും ഹരി നമ്പൂതിരി, പ്രസന്നന്‍ പിള്ള എന്നിവര്‍ മെമ്പര്‍മാരായുമുള്ള കമ്മിറ്റിയാണ് തെരഞ്ഞെടുപ്പു നടത്തിയത്.

Other News