തിരുഹ്യദയ ദര്‍ശന തിരുന്നാള്‍


JUNE 18, 2022, 4:47 PM IST

ഷിക്കാഗൊ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയവും, തലപ്പള്ളിയുമായ ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുന്നാള്‍ ജൂണ്‍ 10 മുതല്‍ 13 വരെ ആഘോഷപൂര്‍വ്വം ആചരിച്ചു. ജൂണ്‍ 10 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് ഇടവകയിലെ യുവജനങ്ങളുടെ ചെണ്ട മേളങ്ങളോടെ ക്‌നാനായ റീജിയണ്‍ ഡയറക്ടറും വികാരി ജനറാളുമായ മോണ്‍. റവ. ഫാ. തോമസ് മുളവനാല്‍ പതാക ഉയര്‍ത്തി തിരുന്നാളിന് തുടക്കം കുറിച്ചു.

 തുടര്‍ന്ന് ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിന്റെ അസി. വികാരി റെവ. ഫാ. ജോസഫ് തച്ചാറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇംഗ്‌ളീഷില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

 മോണ്‍. റവ. ഫാ. തോമസ് മുളവനാല്‍, റെവ. ഫാ. ലിജോ കൊച്ചുപറമ്പില്‍, റെവ. ഫാ. ജോണസ് ചെറുനിലത്ത്, ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്ത് എന്നിവര്‍ സഹ കാര്‍മ്മികരുമായിരുന്നു. റെവ. ഫാ. ജോസഫ് തച്ചാറ വചന സന്ദേശം നല്‍കി. ഫൊറോനായിലെ യുവജന ക്വയര്‍ ടീമാണ് ഗാന ശുശ്രൂഷകള്‍ നടത്തിയത്.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഓ.)