വിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു


NOVEMBER 7, 2019, 11:26 PM IST

കൻസാസ്: വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 2,3 തീയതികളിൽ സൈന്റ്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക പള്ളിയിൽ നടന്നു. ഈ പെരുന്നാൾ, ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ എന്നതിനുപരി ഗ്രീഗോറിയോസ് പള്ളിയുടെ 8-ആം പിറന്നാൾ കൂടിയാണ്. പെരുന്നാൾ ആഘോഷങ്ങൾക്ക്  നവംബര് 2 -ആം തിയതി ശനിയാഴ്ച ആറു മണിക്ക് കൊടിയേറി, സന്ധ്യാപ്രാർത്ഥനയും ഭക്തിനിർഭരമായ തിരുനാൾ സന്ദേശവും ഫാദർ തോമസ് പി തോമസ് നൽകി. പെരുന്നാൾ ദിവസമായ നവംബര് 3-ന് ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മസൂചകമായി പള്ളിക്കു ചുറ്റുമായി  പെരുന്നാൾ ഘോഷയാത്ര നടത്തപ്പെട്ടു. കൊടിതോരണങ്ങളും മുത്തുക്കുടകളും, ഗാനങ്ങളുമായി ഇടവകഅംഗങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു . ഇടവക അംഗങ്ങളുടെ പെരുന്നാൾദിന നേർച്ചകൾ കോട്ടയം ഗാന്ധിനഗർ ആസ്ഥാനമായ കരുണാനിലയത്തിനു സംഭാവനയായി നൽകുന്നതാണ്.കരുണാനിലയം 1993 മുതൽ ദരിദ്രരുടെയും, രോഗികളുടെയും, ഭവനരഹിതരുടെയും സേവനത്തിനായി നിലകൊള്ളുന്ന ഒരു സ്ഥാപനമാണ്.ഭക്തിനിർഭരമായ ആഘോഷങ്ങൾക്ക് ശേഷം വിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മധ്യസ്ഥതക്കു വേണ്ടിയുള്ള ഒരു പ്രാര്ഥനയോടൊപ്പം പെരുന്നാൾ കൊടിയിറങ്ങി.

Other News