കൊച്ചി നഗരസഭാ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു


OCTOBER 15, 2021, 10:21 PM IST

കൊച്ചി: കൊച്ചി നഗരസഭ 62 ഡിവിഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ (43) അന്തരിച്ചു. ബി ജെ പി കൗണ്‍സിലറായ മിനി അര്‍ബുദ ബാധിതയായിരുന്നു. 

ഭര്‍ത്താവ്: കൊടുങ്ങല്ലൂര്‍ ചിറക്കല്‍ കോവിലകം കൃഷ്ണകുമാര്‍. മക്കള്‍: ഇന്ദുലേഖ, ആദിത്യന്‍. പിതാവ്: നടുവിലേടത്ത് വീട്ടില്‍ രഘുനന്ദനന്‍. മാതാവ്: കൊടക്കാട്ട് വീട്ടില്‍ ജയ. സഹോദരങ്ങള്‍: അഡ്വ. രാജ്കുമാര്‍ കെ ആര്‍, പ്രേംനാഥ് കെ ആര്‍.

2002ല്‍ മഹാരാജാസ് കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ മിനി വിവാഹശേഷം 2016 വരെ ദുബൈയില്‍ ഹോണ്ടാ മോട്ടോഴ്‌സില്‍ അഡ്മിനിസ്‌ട്രേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. 

ബി ജെ പി മണ്ഡലം സെക്രട്ടറി, മണ്ഡലം വൈസ് പ്രസിഡന്റ്, സഹകാര്‍ ഭാരതിയുടെ സംസ്ഥാന മഹിളാ പ്രമുഖ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 

കൊച്ചി നഗരസഭ 62-ാം ഡിവിഷന്‍ എറണാകുളം സൗത്തിലെ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്റെ നിര്യാണത്തില്‍ കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ അനുശോചനം അറിയിച്ചു.

Other News