കോട്ടയം അസോസിയേഷന്റെ ഭവനദാനം


AUGUST 13, 2019, 11:15 AM IST

ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്തിനടുത്ത് ചമ്പക്കരയില്‍ പുതിയ ഭവനം നിര്‍മ്മിച്ചു നല്‍കി. രണ്ടു പതിറ്റാണ്ടുകളായി അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി നില കൊള്ളുന്ന കോട്ടയം അസോസിയേഷന്‍ നേതൃത്വം കൊടുത്തു നിര്‍മ്മിച്ചു വരുന്ന ഭവനശ്രേണിയില്‍ പെട്ട ഭവനമാണ് ഇപ്പോള്‍ നല്‍കിയത്.

ഭവനദാനത്തിനോടനുബന്ധിച്ച് കൂടിയ ചടങ്ങില്‍ ജോബി ജോര്‍ജ് (പ്രസിഡന്റ്, കോട്ടയം  അസോസിയേഷന്‍) അദ്ധ്യക്ഷത വഹിച്ചു. ഡോ. എം. ജയരാജ് (കാഞ്ഞിരപ്പള്ളി, എം.എല്‍.എ) ഉദ്ഘാടനം ചെയ്ത യോഗത്തില്‍ മുന്‍ കേരള ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു.

ബിജുകുമാര്‍ (പ്രസിഡന്റ്, കറുകച്ചാല്‍ പഞ്ചായത്ത്), കെ.പി. ബാലഗോപാലന്‍ നായര്‍ (പ്രസിഡന്റ്, വാഴൂര്‍ ഗ്രാമപഞ്ചായത്ത്), അജിത് മുതിരമല (ജില്ലാ പഞ്ചായത്ത് അംഗം), കുര്യന്‍ ജോയി (മുന്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക്), ജീമോന്‍ ജോര്‍ജ് (ചാരിറ്റി കോഡിനേറ്റര്‍), ഇട്ടിക്കുഞ്ഞ് എബ്രഹാം (കോട്ടയം അസോസിയേഷന്‍, കേരള കോര്‍ഡിനേറ്റര്‍), മാത്യു ജോണ്‍ (കറുകച്ചാല്‍ പഞ്ചായത്ത് അംഗം), ജോബ് പ്ലാത്താനം, ജേക്കബ് മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. ജോ ജോസഫ് സ്വാഗതം ആശംസിച്ചു. മനു പാമ്പാടി ചടങ്ങിന്റെ എം.സിയായി പ്രവര്‍ത്തിച്ചു. ജേക്കബ് മാത്യു ഇരുമേട നന്ദി പറഞ്ഞു.

 ജോസഫ് മാണി, സാജന്‍ വര്‍ഗീസ്, ജോണ്‍ പി. വര്‍ക്കി, ജെയിംസ് അന്ത്രയോസ്, കുര്യന്‍ രാജന്‍, സാബു ജേക്കബ്, ബെന്നി കൊട്ടാരത്തില്‍, ജോഷി കുര്യാക്കോസ്, ജോണ്‍ മാത്യു, മാത്യു ഐപ്പ്, സണ്ണി കിഴക്കേമുറി, സാബു പാമ്പാടി, രാജു കുരുവിവ, വര്‍ക്കി പൈലോ, സെറിന്‍ കുരുവിള, ജേക്കബ് തോമസ്, വര്‍ഗീസ് വര്‍ഗീസ്, മാത്യു പാറക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കോട്ടയം അസോസിയേഷനില്‍ പ്രവര്‍ത്തിച്ചു വരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക. www.kottayamassociation.orgജീമോന്‍ ജോര്‍ജ്

Other News