കോട്ടയം ക്ലബ് ഓണാഘോഷം നടത്തി


SEPTEMBER 10, 2019, 12:18 PM IST

ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റന്റെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ ഒന്നാം തീയതി ഞായറാഴ്ച വൈകിട്ട് ആറു മണിക്ക് സ്റ്റാഫോര്‍ഡിലുള്ള മാഗ് ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മവേലിയെ ക്ലബ് അംഗങ്ങളും വിശിഷ്ടാതിഥികളായ ഡോ. സാലസ് എബ്രഹാം, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബ്ലെസ്സണ്‍ ഹൂസ്റ്റണ്‍, മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ എന്നിവരും ചേര്‍ന്ന് സ്വീകരിച്ചതോടെ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രസിഡണ്ട് ബാബു ചാക്കോയുടെ സ്വാഗത പ്രസംഗത്തിനു ശേഷം മവേലി തമ്പുരാന്റെ ഓണ സന്ദേശമുണ്ടായിരുന്നു. മുഖ്യാഥിതി  ഡോ. സാലസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തുകയും ബ്ലസ്സണ്‍ ഹൂസ്റ്റണ്‍, മാര്‍ട്ടിന്‍ ജോണ്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്. കെ. ചെറിയാന്‍, കോട്ടയം ക്ലബ്ബിന്റെ പ്രഥമ പ്രസിഡണ്ട് തോമസ്. കെ. വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങളും നടത്തി. ലക്ഷ്മി, മഞ്ജു, മാനസി, ഹന്നാ വര്‍ഗീസ് എന്നിവരുടെ നൃത്തങ്ങളും മധു ചേരിക്കല്‍, സുഗു ഫിലിപ്പ്, സുജിത്, രാഹുല്‍, ഷിബു, സൂസന്‍ എന്നിവരുടെ ഗാനങ്ങളും സുശീല്‍ വര്‍ക്കല, സുഗു ഫിലിപ്പ്, റെനി കവലയില്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച മിമിക്‌സും ആഘോഷത്തിന് മാറ്റ് കൂട്ടി. സെക്രട്ടറി സുഗു ഫിലിപ്പിന്റെ നന്ദി പ്രകാശനത്തിന് ശേഷം ഓണ സദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു. ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ പരിപാടിയുടെ എം. സി. യായിരുന്നു. ക്ലബ് അംഗങ്ങളുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സുഗു ഫിലിപ്പ്, മധു ചേരിക്കല്‍, ബാബു ചക്കോ, ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍, മോന്‍സി കുര്യക്കോസ്, എസ്. കെ. ചെറിയാന്‍, അജി കോര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  ജീമോന്‍ റാന്നി

Other News