ലാസ് വേഗാസ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ചര്‍ച്ച് എട്ടുനോമ്പ് ആചാരണവും വാര്‍ഷിക പെരുന്നാളും


OCTOBER 17, 2021, 11:10 PM IST

ലാസ് വേഗാസ്: സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ചര്‍ച് എട്ടുനോമ്പ് ആചാരണവും വാര്‍ഷിക പെരുന്നാളും  ആഘോഷിച്ചു. വെരി. റവ. സാമുവേല്‍ വര്‍ഗീസ് (സെന്റ് തോമസ് ചര്‍ച്ച്, ലോസ് ഏഞ്ചല്‍സ്) നേതൃത്വം നല്‍കിയ പ്രഭാത പ്രാര്‍ഥനയും വിശുദ്ധ കുര്‍ബ്ബാനയും അനുഗ്രഹീതമായിരുന്നു.

കുര്‍ബ്ബാന മധ്യേ നടത്തിയ സന്ദേശത്തില്‍ 'ലോകമാസകലം കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുമ്പോള്‍, കൂടുതല്‍ ദൈവ വിശ്വാസവും സഹോദര സ്‌നേഹവും സഹായ മനോഭാവവും നാം പ്രകടിപ്പിക്കാന്‍ തയ്യാറാകണമെന്ന് ഉത് ബോധിപ്പിച്ചു. വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയിലൂടെ ഈ എട്ടുനോമ്പില്‍ പങ്കുചേരുവാനും ആഗ്രഹ സാഫല്യം നേടി സായൂജ്യമടയുവാനും ഈ പെരുനനാള്‍ ആഘോഷം സഹായിക്കട്ടെ' എന്ന് സാമുവേല്‍ അച്ഛന്‍. ആശംസിച്ചു.

കാലം ചെയ്ത കാതോലിക്കാ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവായ്ക്കുവേണ്ടി ധൂപപ്രാര്‍ഥനയും നിയുക്ത കാതോലിക്കയായി നാമകരണം ചെയ്തിരിക്കുന്ന ഡോ. മാത്യൂസ് മാര്‍. സേവേറിയോസ് തിരുമേനിക്കു വേണ്ടിയും പ്രത്യേക പ്രാര്‍ഥനയും നടത്തി.

പെരുനാളിനോടനുബന്ധിച്ചു ദേവാലയത്തിനു ചുറ്റുമായി നടത്തിയ റാസയില്‍ കൊടികളും മുത്തുക്കുടകളുമായി കുട്ടികളും വിശ്വാസി സമൂഹവും പങ്കെടുത്തതും വര്‍ണ്ണശബളമായിരുന്നു.

ഒന്നരവര്‍ഷത്തെ കോവിഡ് പരിമിതികള്‍ക്കു അവസാനമെന്നോണം സാമൂഹ്യ അകലവും നിബന്ധനകളും പാലിച്ചുകൊണ്ട് സകുടുംബം പെരുനാളില്‍ സംബന്ധിച്ചതിനു സഭാ അംഗങ്ങള്‍ക്കും പെരുനാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയതിന് സാമുവേല്‍  വര്‍ഗീസ് അച്ചന് നന്ദിയും ചര്‍ച് സെക്രട്ടറി ജോണ്‍ ചെറിയാന്‍ രേഖപ്പെടുത്തി.

ഉച്ചക്ക് 12:30ന് നേര്‍ച്ചവിളമ്പും സ്നേഹവിരുന്നും നടത്തിയതിനു ശേഷം ഈ വര്‍ഷത്തെ അനുഗ്രഹീതമായ എട്ടുനോമ്പും പെരുന്നാളും സമാപിച്ചു. 

- പി പി ചെറിയാന്‍

Other News