ലോമയ്ക്ക് പുതിയ ഭാരവാഹികള്‍ 


JANUARY 3, 2020, 2:25 PM IST

ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്‍ (ലോമ) 2019-2021 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ജോജി തോമസ്, വൈസ് പ്രസിഡന്റായി ജെയ്‌സണ്‍ ജോസഫ്, സെക്രട്ടറിയായി രാജേഷ് ജോസ്, ട്രഷറര്‍ ആയി ജിമ്മി നെടുംപുറത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി ഷൈമി കല്ലുമടയില്‍, സബ് കോര്‍ഡിനേറ്റേഴ്‌സ് ആയി ദില്‍ന മാര്‍ട്ടിന്‍, അമിത് ശേഖര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 21 നു നടന്ന വര്‍ണ്ണാഭമായ ക്രിസ്മസ് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട്  പ്രസിഡണ്ട് ജോജി തോമസ് നടത്തിയ പ്രഭാഷണത്തില്‍ ലോമയുടെ കഴിഞ്ഞ 42 വര്‍ഷക്കാലത്തെ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം വിവരിച്ചു.

ലണ്ടന്‍ മലയാളികളിലെ ഒത്തൊരുമയും അതുണ്ടാക്കിയ പസ്പര സഹായ സേവന സാന്ത്വന പദ്ധതികളും ഇവയ്‌ക്കെല്ലാം കാരണമായ ലോമയുടെ പ്രവര്‍ത്തനങ്ങളും പ്രസിഡന്റ് വിവരിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ലണ്ടന്‍ മലയാളി കുടുംബങ്ങളുടെ സജീവമായ സാന്നിധ്യമുണ്ടായി.