ലണ്ടന്‍ ഒന്റാരിയോ റീജിയന്‍ നഴ്‌സസ് മിനിസ്ട്രി ഫാമിലി മീറ്റ് 2019 നടന്നു


DECEMBER 2, 2019, 12:25 PM IST

വിശ്വാസ ജീവിത പാതയില്‍ ക്രിസ്തുവില്‍ ഒന്നായിരുന്നുകൊണ്ട്, പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്ന ആതുര സേവന രംഗത്തെ വിശ്വാസ പ്രഘോഷകരാകുവാന്‍ ലണ്ടന്‍ ഒണ്ടാരിയോ റീജിയന്‍ നഴ്‌സസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്ന നഴ്‌സസ് ഫാമിലി മീറ്റ് 2019 നവംബര്‍ 23 ശനിയാഴ്ച നടന്നു.

രാവിലെ 9:30 ന് ലണ്ടന്‍  സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ നഴ്‌സസ് മിനിസ്ട്രി സ്പിരിച്വല്‍ ഡിറക്ടറും വികാരിയുമായ ഫാദര്‍ മാര്‍ട്ടിന്‍ മാണിക്കനാംപറമ്പിലിന്റെ നേതൃത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ഉച്ചതിരിഞ്ഞു 4 മണിക്ക് A B ലൂക്കാസ് സെക്കണ്ടറി സ്‌കൂളില്‍ വെച്ചു ചേര്‍ന്ന പൊതുസമ്മേളനം സിറോ മലബാര്‍ മിസ്സിസ്സൗഗ രൂപത വികാരി ജനറാളും നഴ്‌സസ് മിനിസ്ട്രി രൂപത ഡിറക്ടറുമായ ഫാദര്‍ പത്രോസ് ചമ്പക്കര ഉദ്ഘാടനം ചെയ്തു. വികാരി ഫാദര്‍ മാര്‍ട്ടിന്‍ മാണിക്കനാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാദര്‍ മാത്യു എളംപ്ലാക്കാട്ട്, രൂപത നഴ്‌സസ് മിനിസ്ട്രി അനിമേറ്റര്‍ സിസ്റ്റര്‍ ജെയ്‌സ്മരിയ, കൈക്കാരന്‍ ജിമ്മി മാത്യു, പ്രോഗ്രാം മെഗാസ്‌പോണ്‍സര്‍ പയസ് ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

നഴ്‌സസ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ഷൈലജ സണ്ണി സ്വാഗതവും, റെനി ജോര്‍ജ്  നന്ദിയും പറഞ്ഞു. തുടര്‍ന്ന് നഴ്‌സസ് മിനിസ്ട്രി അംഗങ്ങളും, കുടുംബാംഗങ്ങളും അവതരിപ്പിച്ച അത്യാകര്‍ഷകങ്ങളായ കലാപരിപാടികള്‍ നടത്തപ്പെട്ടു. ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

Other News