മലയാള ചലച്ചിത്ര പുരസ്‌ക്കാരം കാനഡയിലേക്കും; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നിര്‍മിച്ചത് എഡ്മണ്‍റ്റോണ്‍ മലയാളികള്‍


OCTOBER 16, 2021, 11:48 PM IST

കഴിഞ്ഞ വര്‍ഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ സന്തോഷം കൊണ്ട് വീര്‍പ്പു മുട്ടിയ രണ്ടു മലയാളികള്‍ കാനഡയിലെ എഡ്മണ്‍റ്റോണിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നിര്‍മ്മിച്ച ഡിജോ അഗസ്റ്റിനും വിഷ്ണു രാജനും. ജോമോന്‍ ജേക്കബ്, സജിന്‍ എസ് രാജ് എന്നിവരോടൊപ്പം ഇവര്‍ നിര്‍മ്മിച്ച മഹത്തായ ഭാരതീയ അടുക്കള നിരൂപക പ്രശംസയോടൊപ്പം ഏറെ പ്രേക്ഷക ശ്രദ്ധയും നേടിയ ചിത്രമാണ്. അടുക്കളയില്‍ നിലനില്‍ക്കുന്ന പ്രകടമായ ലിംഗ വിവേചനത്തിന്റെ തുറന്നുകാണിക്കലായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍.

കാനഡയില്‍ എത്തിയതുകൊണ്ടാണ് സിനിമ നിര്‍മാണം പോലുള്ള സംരംഭങ്ങളില്‍ തങ്ങള്‍ക്കു പങ്കെടുക്കാനായതെന്നു ഡിജോ പറഞ്ഞു. സാമ്പത്തിക വിജയം നേടിയ ഈ ചിത്രത്തിന്റെ നിര്‍മാണ അനുഭവം ഇനിയും ചിത്രങ്ങള്‍ നിര്‍മിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നു അവര്‍ സൂചിപ്പിച്ചു. ഇരുവരും ശ്രദ്ധേയമായ ഹൃസ്വ സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 

- പി വി ബൈജു

Other News