അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു


OCTOBER 10, 2021, 8:54 AM IST

തിരുവനന്തപുരം: അമൃത ടിവിയിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു. 46 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചു.

എറണാകുളം കിഴക്കമ്പലം ഞാറല്ലൂര്‍ സ്വദേശിയാണ്. മൃതദേഹം ഇന്ന് രാവിലെ 6 മുതല്‍ 6.30 വരെ അമ്യതാ ടി വി യുടെ വഴുതക്കാട് ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സ്വദേശമായ കിഴക്കമ്പലത്തേക്ക് കൊണ്ടുപോകും.

Other News