ഭക്ഷണം നല്‍കരുത്: സന്ദര്‍ശകര്‍ക്ക് മൃഗശാലയിലെ ഗൊറില്ലയുടെ മുന്നറിയിപ്പ്


NOVEMBER 6, 2019, 1:02 AM IST

മയാമി:മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന ബോര്‍ഡുകളും മുന്നറിയിപ്പുകളും പതിവ് കാഴ്‌ചകളാണ്.അതെല്ലാം അവഗണിച്ച് ചിലര്‍ അതിനുമുതിരാറുമുണ്ടെന്നതും സാധാരണം. എന്നാല്‍ മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ തങ്ങള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് മൃഗങ്ങള്‍ തന്നെ പറയുകയാണെങ്കിലോ? കേള്‍ക്കുമ്പോള്‍ അതിശയകരമായി തോന്നാമെങ്കിലും സംഭവം സത്യമാണ്.

മയാമി മൃഗശാലയിലെ ഒരു ഗൊറില്ല തനിക്ക് സന്ദര്‍ശകര്‍ ഭക്ഷണം നല്‍കരുതെന്ന് ആംഗ്യ ഭാഷയിലൂടെ പറയുന്ന വീഡിയോ ട്വിറ്ററില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.സന്ദര്‍ശകര്‍ ഭക്ഷണം നല്‍കരുതെന്ന് കൈകള്‍ ഉപയോഗിച്ച് ആംഗ്യത്തിലുടെ പറയുന്ന ഗൊറില്ലയെയാണ് വീഡിയോയിലെ താരം.

നിരവധി പേരാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ബുദ്ധിമാനായ ഗൊറില്ല എന്ന ടാഗോടെ പലരും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.മനുഷ്യരേക്കാള്‍ ബുദ്ധി ഗൊറില്ലകള്‍ക്കാണെന്ന് പറയുന്നതിന്റെ കാരണമിതാണെന്നും ചിലര്‍ പറയുന്നു.സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.


Lowland gorilla at Miami zoo uses sign language to tell someone that he's not allowed to be fed by visitors. 

Via

/>
0:04
119K views


Other News