മിഷിഗണ്‍ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഡ്രൈവ് ത്രൂ ഫുഡ്ഫെസ്റ്റ് 


OCTOBER 16, 2020, 10:30 AM IST

മിഷിഗണ്‍: സെന്റ് ജോണ്‍സ് ചര്‍ച്ച് മാര്‍ത്തോമാ യുവജന സഖ്യത്തിന്റെയും യൂത്ത് ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ യുവജന വാരത്തോടു അനുബന്ധിച്ചു ഡ്രൈവ് ത്രൂ ഫുഡ് ഫെസ്റ്റ്് നടത്തുന്നു. 'ഫീഡിങ് അമേരിക്ക' എന്ന പ്രൊജക്ടിലേക്ക് ഫണ്ട് ശേഖരിക്കുന്നതിനാണ് ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ 11.30 മുതല്‍ ഉച്ചക്ക് രണ്ടര  വരെ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ട്രോയിലുള്ള ഇവാന്‍സ് വുഡ് ചര്‍ച്ചിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ (2601 E Square lake Rd. Troy.MI- 48085) ഫുഡ് ഫെസ്റ്റ് നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ക്രിസ്റ്റഫര്‍ ഡാനിയേല്‍ 732-754-8131, ബിനു ജേക്കബ് 586-879-7667, സിമി അനില്‍ 586-601-4047, സജിനി സ്റ്റീഫന്‍ 586-243-9074 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. 

- പി പി ചെറിയാന്‍ .

Other News