മിഷിഗണ്‍: സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പാരിഷ് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ പള്ളിയില്‍ നടത്തും. ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. സന്തോഷ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്ന പാരിഷ് കണ്‍വന്‍ഷനില്‍ പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ ഡോ. ജോര്‍ജ് തോമസ് (എറണാകുളം) പ്രസംഗിക്കും.
സെപ്റ്റംബര്‍ 15,16 തിയ്യതികളില്‍ വൈകിട്ട് ആറര മുതല്‍ കണ്‍വന്‍ഷന്‍ യോഗം ആരംഭിക്കും. സെപ്റ്റംബര്‍ 17 ഞായറാഴ്ച്ച ആരാധനയോടു ചേര്‍ന്ന് കണ്‍വന്‍ഷന്റെ സമാപന സമ്മേളനം നടക്കും. സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും.
- അലന്‍ ചെന്നിത്തല