ഓണാഘോഷം  നടി ആശാ ശരത്ത് ഉദ്ഘാടനം ചെയ്യും


SEPTEMBER 16, 2019, 1:03 AM IST

    ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷവും നിർദ്ധനർക്കുള്ള ഭവനപദ്ധതിയുടെ ഉദ്ഘാടനവും പ്രശസ്ത നടിയും നർത്തകിയുമായ ആശാ ശരത്ത് നിർവഹിക്കും.    സെപ്റ്റംബർ 21-ാം തീയതി വൈകുന്നേരം 5 മണിക്ക് ഓണസദ്യയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുക. 5 മണിമുതൽ 6.30 വരെ ഓണസദ്യ, തുടർന്ന് താലപ്പൊലി-ചെണ്ടമേളത്തോടൂകൂടി ഓണാഘോഷയാത്ര, പൊതുസമ്മേളനം, കലാമേള. ഇത്തവണത്തെ കലാമേളയ്ക്ക് കലാരംഗത്ത് കഴിവുതെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.    എല്ലാ മലയാളികളെയും നിറഞ്ഞമനസ്സോടെ ഓണാഘോഷത്തിലേക്ക് സ്നേഹത്തോടെ മിഡ്വെസ്റ്റ് എക്സിക്യൂട്ടീവ് സ്വാഗതം ചെയ്യുന്നു.ടാജ് കണ്ടാരപ്പിള്ളിൽ