മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് ഷിക്കാഗോയ്ക്ക് പുതിയ നേതൃത്വം


MAY 24, 2023, 2:58 PM IST

ഷിക്കാഗോ: കഴിഞ്ഞ ദിവസം നടന്ന ഷിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍വെച്ച്  2023-25 വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടത്തി. റോയി നെടുംചിറ പ്രസിഡന്റ്, പോള്‍സണ്‍ കുളങ്ങര വൈസ് പ്രസിഡന്റ്, മഹേഷ് കൃഷ്ണന്‍ സെക്രട്ടറി, വരുണ്‍ നായര്‍ ജോ.സെകട്ടറി, സാബു തറത്തട്ടേല്‍ ട്രഷറര്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍, ജോണ്‍ പാട്ടപ്പതി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ടെസ്സ അലക്‌സാണ്ടര്‍ വെള്ളാപ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു.

മുന്‍ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍ വിജി നായര്‍ അധ്യക്ഷ ആയുള്ള ബോര്‍ഡ് അംഗങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു.

വാര്‍ഷിക പൊതുയോഗത്തില്‍ സ്ഥാനമൊഴിഞ്ഞ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് അദ്ധ്യക്ഷത വഹിച്ചു. കോവിഡ് കാലയളവില്‍ സ്റ്റീഫന്റെ നേതൃത്വത്തില്‍ നടന്ന കാരുണ്യപ്രവര്‍ത്തനങ്ങളെ യോഗം നന്ദിയോടെ അനുസ്മരിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ കൊണ്ട് പത്തോളം വീടുകള്‍ നാട്ടിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചുനല്‍കുവാന്‍ സാധിച്ചത് വലിയ നേട്ടമായി വിലയിരുത്തി. മുന്‍ സെക്രട്ടറി റ്റാജു കണ്ടാരപ്പള്ളി റിപ്പോര്‍ട്ടും ട്രഷറര്‍ ബിനു കൈതക്കത്തൊട്ടിയില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

മുന്‍ പ്രസിഡന്റുമാരായ ഹെറാള്‍ഡ് ഫിഗര്‍ലോ, വര്‍ഗീസ് പാലമലയില്‍,  പീറ്റര്‍ കുളങ്ങര, സതീശന്‍ നായര്‍, അരവിന്ദ് പിള്ള, അജി പിള്ള, ഫോമാ റീജിണല്‍ വൈസ് പ്രസിഡന്റ് റ്റോമി ഇടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റ്റാജു കണ്ടാരപ്പള്ളി

Other News