ആഘോഷങ്ങളുടെ മായാലോകമൊരുക്കി എംകെഎ ക്രിസ്മസ് മാസ്‌കറേഡ് ഗാല


DECEMBER 5, 2019, 6:53 PM IST

ബ്രാംപ്ടണ്‍: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് രാജ്യാന്തരടച്ച് നല്‍കിയ മിസ്സിസാഗ കേരള അസോസിയേഷന്റെ (എംകെഎ) മാസ്‌കറേഡ് ക്രിസ്മസ് ഗാല കാഴ്ചക്കാര്‍ക്കു സമ്മാനിച്ചത് ആഘോഷങ്ങളുടെ മായാലോകം. പതിവു പുല്‍ക്കൂടും കാരള്‍ഗാനങ്ങളുമൊക്കെ കൈമോശം വരാതെതന്നെയാണ് പുതുമകള്‍ പരീക്ഷിച്ചതെന്നതും ശ്രദ്ധേയം. അതുകൊണ്ടുതന്നെ കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ ഒന്നടങ്കം ആസ്വദിക്കാനുള്ള നിമിഷങ്ങളാണ് ഇത്തവണത്തെ ക്രിസ്മസ് ഗാല ഒരുക്കിയത്.

സാന്റയുടെ സഹായിയായ എല്‍ഫിന്റെ വേഷത്തിലായിരുന്നു വളന്റിയര്‍മാര്‍ അണിനിരന്നത്. ഗാലയില്‍ പങ്കെടുക്കാനെത്തിയവരിലുമുണ്ടായിരുന്നു മാസ്‌ക് ധാരികള്‍. തുടര്‍ന്ന് സാന്റയ്‌ക്കൊപ്പം കുടുംബചിത്രം, ക്രിസ്മസ് വേഷത്തിലും മാസ്‌ക് അണിഞ്ഞുമെല്ലാം കുട്ടികളെ കാത്തിരുന്നതാകട്ടെ ഫ്രോസണ്‍ സിനിമയിലൂടെ കുട്ടികള്‍ക്ക് പ്രിയങ്കരിയായ എല്‍സ. ആഗ്രഹിക്കുന്നതെന്തിനെയും മഞ്ഞുകട്ടയാക്കാനും മഞ്ഞുകട്ടകൊണ്ട് ആഗ്രഹിക്കുന്നതെന്തിനെയും സൃഷ്ടിക്കാനും കഴിയുന്ന എല്‍സയെ കണ്ട് കുട്ടികള്‍ മരവിച്ചിരിക്കുകയായിരുന്നില്ല, മറിച്ച് ഫ്രോസണിലെ കഥകളും ചോദ്യങ്ങളും സംശയങ്ങളുമെല്ലാമായി മുഴുകുകയായിരുന്നു. ഈ സമയം എംകെഎയിലെ ആദ്യകാല അംഗങ്ങള്‍ മുതല്‍ പുതുമുഖങ്ങള്‍ വരെ പരിചയംപുതുക്കുന്നതിന്റെയും പുതിയ സൗഹൃദങ്ങള്‍ കണ്ടെത്തുന്നതിന്റെയും തിരക്കിലായിരുന്നു.

ടൊറന്റോ സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് ഗായകസംഘത്തിന്റെ കാരള്‍ ഗാനങ്ങളോടെയായിരുന്നു ഗാലയുടെ തുടക്കം. ക്രിസ്മസിന്റെ ആഹഌദത്തിലേക്കു കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോയ ഗാനത്തിനു പിന്നാലെ തെളിഞ്ഞത് എംകെഎ കുടുംബാംഗങ്ങളുടെ കുട്ടികള്‍ പ്രത്യക്ഷപ്പെട്ട ലിറ്റില്‍ സ്റ്റാര്‍ഴ്‌സ് ഓഫ് ബത്‌ലഹേം എന്ന നേറ്റിവിറ്റി വിഡിയോ പ്രദര്‍ശനം. ക്രിസ്മസിനെക്കുറിച്ചും സമ്മാനങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമെല്ലാമുള്ള തങ്ങളുടെ വലിയ ചിന്തകള്‍ വാക്കുകളിലൂടെയും മുഖഭാവങ്ങളിലൂടെയും പങ്കുവച്ച ഈ ചെറിയ കലാസംഘം വിളിച്ചറിയിച്ചത് തങ്ങളാണ് 'സൂപ്പര്‍ സ്റ്റാര്‍ഴ്‌സ് ഓഫ് എംകെഎ' എന്നതുകൂടിയാണ്. നിതി കമ്മത്ത്, തന്‍വി രഞ്ജിത്, ദേവന്‍ നായര്‍, ഭഗത് കൃഷ്ണ, റിഷിത് രാജീവന്‍, ജുവാന്‍ റാഫേല്‍ ജോസഫ്, ടാനിയ ഗബ്രിയേല്‍ ജോസഫ്, ദിയാ പൈ, നിള അന ബ്രിജേഷ്, അരുണിമ മറിയം ബ്രിജേഷ്, റാബിയ അലന്പത്ത്, മുഹമ്മദ് അലന്പത്ത്, സെമാര്‍ ജംഷീദ്, മിറേല്‍ സാറാ മനോജ് എന്നിവരടങ്ങുന്നതാണ് ഈ താരപ്പട.

ഭാരതീയ രാജ്യാന്തര നൃത്തരൂപങ്ങളുടെ സമന്വയമായ 'മായ'യാണ് വേദിയെ ഉണര്‍ത്തിയത്. ബാലെയും ഇന്ത്യയുടെ സ്വന്തമായ കഥക്കും ഭരതനാട്യവും ഒത്തുചേര്‍ന്നപ്പോള്‍ അതിമനോഹരമായ ദൃശ്യവിരുന്നായി മാറി അത്. തന്‍വീര്‍ അലമായിരുന്നു കോറിയോഗ്രഫര്‍. ഡോണ്യ സന്ധു, ഐശ്യര്യ മേനോന്‍, ഹെതര്‍ ജെഫ്രീസ്, ഗ്വെന്‍ഡലിന്‍ മിച്ചല്‍, സുകൃതി ശര്‍മ, ദിപ തലക്ദര്‍ എന്നിവരും മായയെ സമ്പന്നമാക്കി.

ദിയാ പൈ, അക്ഷയ അജിത്, ലവിക ശ്രീകുമാര്‍, ദിയ ആനന്ദ്, ലക്ഷ്യ ശ്രീകുമാര്‍, അഞ്ജലി ജോണ്‍, ഗ്‌ളോറിയ ജോണ്‍, വേദിക കണ്ണന്‍, ഹെലെന ഏനായി, ജുവാന്‍ ജോസഫ്, ടാനിയ ജോസഫ്, ഇഷാന്‍ പൈ, സിദ്ധാര്‍ഥ് രഞ്ജിത്, ആദര്‍ശ് രാധാകൃഷ്ണന്‍, പ്രിഥ്വി റിജു, അഭിനവ് പ്രസാദ്, സജുന്‍ നാരായണന്‍ എന്നിവര്‍ അതുല്യ അജിത്തും പ്രദീപ് ചന്ദ്രനും ഒരുക്കിയ ഫ്യൂഷന്‍ ഡാന്‍സില്‍ ചുവടുകള്‍വച്ചു. സാന്റ പരേഡില്‍ എലിസബത്ത് ഡാനിയേല്‍, സന്‍വി മണലിക്കാട്ടില്‍, തന്‍വി രഞ്ജിത്, റിഷിത് രാജീവ്, ഭഗത് കൃഷ്ണ, ദര്‍ശിത് കൃഷ്ണ, നിയ സന്തോഷ്, വൃന്ദ ഗിരീഷ്, നിയ കാമത്ത്, നിതി കാമത്ത്, അനുഷ ഭക്തന്‍, അതുല്യ അജിത്, ബെറ്റി വര്‍ഗീസ്, പ്രദീപ് ചന്ദ്രന്‍, ദിഗേഷ് കൈനൂര്‍, പ്രശാന്ത് പൈ എന്നിവര്‍ അണിനിരന്നു. റിത്വിക് മേനോന്‍, ശില്‍പ മാത്യു, അനിഷ ജോര്‍ജ്, ആര്‍ഷ ലക്ഷ്മി, നാന്‍സി ജയിംസ്, പ്രീതി അജിത് എന്നിവരുടെയും നൃത്തപരിപാടികളുണ്ടായിരുന്നു. അഞ്ജലി ജോണ്‍, പവിത്ര രാദേശ്, മുഹമ്മദ് അജ്മല്‍, സന്ദീപ് മോഹന്‍കുമാര്‍, അജു വര്‍ഗീസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൌണ്‍ അതിഥിയായെത്തി. എംകെഎ പ്രസിഡന്റ് പ്രസാദ് നായര്‍ അധ്യക്ഷത വഹിച്ചു. ചില്‍ഡ്രന്‍സ് ഫെസ്റ്റിലെ മല്‍സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി. സ്‌പോണ്‍സര്‍മാരായ മനോജ് കരാത്ത, ഐസിഐസിഐ ബാങ്ക് പ്രീതി മിക്‌സി, ബീയര്‍ ആന്‍ഡ് വിങ്‌സ്, ക്രിഷ് നായക്, സിമ്മി ചാക്കോ, പ്രദീപ് മേനോന്‍, റിയ ട്രാവല്‍സ്, ഹോം കെയര്‍ അസിസ്റ്റന്‍സ്, ലൂക്‌സ് ഒപ്റ്റിക്കല്‍സ്, മുഖിത് അസീസ്, മില്‍ട്ടന്‍ ലോ, റീഫര്‍ബിറ്റ്, മോഹന്‍ദാസ്, സഫയര്‍ ഡെന്റല്‍ സെന്റര്‍, ബിജിഡി, സ്‌കൈ സെയര്‍ ഇമിഗ്രേഷന്‍, ആയുര്‍ഹീല്‍, കല്‍മ ട്രെന്‍ഡ്‌സ്, സുധീഷ് നായര്‍ തുടങ്ങിയവര്‍ക്ക് മെമന്റോ സമ്മാനിച്ചു.

പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പ്രശാന്ത് പൈ, പ്രോഗ്രാം ലീഡ് ദിവ്യ ചന്ദ്രശേഖരന്‍, സ്റ്റേജ് മാനേജര്‍ ഷാനുജിത് പറന്പത്ത്, പ്രസിഡന്റ് പ്രസാദ് നായര്‍, ജോയിന്റ് സെക്രട്ടറി മിഷേല്‍ നോര്‍ബര്‍ട്ട്, ട്രഷറര്‍ ജോണ്‍ തച്ചില്‍, കമ്മിറ്റിയംഗങ്ങളായ ജോളി ജോസഫ്, രാജേഷ് കെ. മണി, അര്‍ജുന്‍ രാജഗോപാലന്‍, റിയാസ് സിറാജ്, ആനി ചെറിയാന്‍ തുടങ്ങിയവര്‍ ഗാലയുടെ ഒരുക്കങ്ങള്‍ക്കു ചുക്കാന്‍പിടിച്ചു. ക്രിസ്മസ് വിരുന്നും ഡാന്‍സ് ഫ്‌ളോറുമെല്ലാമായി അര്‍ധരാത്രിയും കടന്നാണ് എംകെഎ മാസ്‌കറേഡ് ക്രിസ്മസ് ഗാലയ്‌ക്കെത്തിയവരില്‍ മിക്കവരും മടങ്ങിയത്…

Other News